വാഷിംഗ്ടൻ: അമേരിക്കയിൽ യുഎസിൽയാത്രാവിമാനവും സേനാ ഹെലികോപ്റ്ററും കൂട്ടിയിടിക്കുന്നതിനു സെക്കന്റുകൾക്ക് മുമ്പ് അപകട മുന്നറിയിപ്പ് നല്കിയെങ്കിലും അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ല. അപകടത്തിന്റെ കാരണം ഇനിയും വ്യക്‌തമല്ല..
വിമാനം 400 അടിഉയരത്തിലായിരുന്ന.പ്പോഴാണ് കൂട്ടിയിടിക്കുന്നത്. അപകടത്തിന് 30 സെക്കൻഡ് മുൻപ് എയർ ട്രാഫിക് കൺട്രോളർ ഹെലികോപ്റ്ററിനു മുന്നറിയിപ്പു നൽകിയെങ്കിലും ഫലമുണ്ടായില്ല. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായാണ് സൂചന . ഇതിനു മുമ്പ് 1982 ൽ എയർ ഫ്ലോറിഡ വിമാനം .വാഷിംഗ്ടൺ നഗരത്തിലൂടെ ഒഴുകുന്ന പൊട്ടോമാക് നദിയിൽ തകർന്നുവീണ് 74 പേർ കൊല്ലപ്പെട്ടിരുന്നു.