ഡാളസ്: ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ പ്രസിഡണ്ടായി ഡാനി പല്ലാട്ടുമഠം (ഡാളസ്) തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നാലു വര്‍ഷക്കാലം ഡാളസ് ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ പ്രസിഡണ്ടായിരുന്നു ഡാനി. സാന്‍ അന്റോണിയോ കെസിസിഎന്‍എ കണ്‍വന്‍ഷന്‍ പ്രൊസഷന്‍ കമ്മിറ്റി ചെയര്‍, ഡാളസ് ക്‌നാനായ അസോസിയേഷന്‍ കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍ തുടങ്ങിയ വിവിധ നിലകളില്‍ ഡാനി പല്ലാട്ടുമഠം ഇതിനോടകം പ്രവര്‍ത്തിച്ചിട്ടുണ്ട്.
ആലീസ് തമ്പി ചാമക്കാലായില്‍ (സാക്രമെന്റോ), ലീല മറ്റത്തില്‍ (സാക്രമെന്റോ) എന്നിവരാണ് വൈസ് പ്രസിഡണ്ടുമാര്‍. മരിയ സൈമണ്‍ കൈതാരം, കാനഡ (ജനറല്‍ സെക്രട്ടറി), മഞ്ജു ഫിലിപ്പ് നെടുമാക്കല്‍, ഫിലാഡല്‍ഫിയ (ജോയിന്റ് സെക്രട്ടറി), രേഷ്മ അലക്‌സ് കൊച്ചുപുരക്കല്‍, താമ്പാ (ട്രഷറര്‍), നിധി ഡെന്നിസ് കൊടിഞ്ഞിയില്‍, മിനസോട്ട (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. റീജിയണല്‍ വൈസ് പ്രസിഡണ്ടുമാരായി അനിത പണയപറമ്പില്‍ (ചിക്കാഗോ), റിയ കോട്ടൂര്‍ (ഹൂസ്റ്റണ്‍), സെഫി മുപ്രാപ്പള്ളില്‍ (ന്യൂയോര്‍ക്ക്), ഷിനു പള്ളിപറമ്പില്‍ (മയാമി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷമാണ് (20252027) പുതിയ ഭരണസമിതിയുടെ പ്രവര്‍ത്തന കാലാവധി.
ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യങ്ങളും അഭംഗുരം കാത്തുസൂക്ഷിച്ചുകൊണ്ട് ക്‌നാനായ വനിതകളുടെ സര്‍വ്വതോമുഖമായ അഭിവൃദ്ധിയെ ലക്ഷ്യമാക്കിയുള്ള കര്‍മ്മപരിപാടികള്‍ക്ക് രൂപരേഖ തയ്യാറാക്കുമെന്ന് പ്രസിഡണ്ട് ഡാനി പല്ലാട്ടുമഠം കേരളാ എക്‌സ്പ്രസിനോട് പറഞ്ഞു.
പുതിയ നേതൃത്വത്തെ കെസിസിഎന്‍എ പ്രസിഡണ്ട് ഷാജി എടാട്ട് അഭിനന്ദിച്ചു. അടുത്ത രണ്ടു വര്‍ഷക്കാലം സാമുദായിക ഐക്യം നിലനിര്‍ത്തിക്കൊണ്ട് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടു പ്രവര്‍ത്തിക്കാന്‍ പ്രസിഡണ്ട് ഡാനി പല്ലാട്ടുമഠത്തിന്റെ നേതൃത്വത്തിനു കഴിയട്ടെയെന്ന് ഷാജി എടാട്ട് ആശംസിച്ചു.