അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍ ) പറന്നുനടക്കുന്ന ബഹിരാകാശ യാത്രികർ എന്നും നമ്മെ വിസ്മയിപ്പിച്ചിരുന്നു. ഇപ്പോഴിതാ അദ്‌ഭുത കാഴ്ചകളുടെ ലോകം നമുക്കായി തുറന്നിട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ഐ.എസ് എസ്) പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നാസ തയാറെടുക്കുന്നു എന്ന വാർത്തകളാണ് പുറത്തു വരുന്നത് . ചെറിയ കേടുപാടുകളുണ്ടെങ്കിലും 2030 അവസാനം വരെ ഐ.എസ് എസ്. സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാനാണ് ബൈഡൻ സർക്കാറിന്റെ പദ്ധതി . 2031 ഓടെ പസഫിക് സമുദ്രത്തിന്റെ വിദൂര ഭാഗത്തായി ഐ.എസ് എസ്നെ ഇടിച്ചിറക്കും . 15 വർഷം മാത്രമാണ് കാലാവധി പ്രവചിച്ചിരുന്നതെങ്കിലും നിലവിൽ 21 വര്ഷം പിന്നിട്ടിരിക്കുന്നു നിലയം .
2000ല്‍ വിക്ഷേപിച്ച ബഹിരാകാശ നിലയം ഭൂമിക്ക് മുകളില്‍ ഇതുവരെ 227 നോട്ടിക്കല്‍ മൈല്‍ സഞ്ചരിച്ച് കഴിഞ്ഞു. രാജ്യാന്തര ശാസ്ത്ര പരീക്ഷണങ്ങളിലെ കൂട്ടായ പ്രവർത്തനങ്ങൾക്ക് വിജയകരമായ മാതൃകയാ ണ് നിലയം മുന്നോട്ട് വെക്കുന്നത് .
19 രാജ്യങ്ങളില്‍ നിന്നുള്ള 200ലധികം ബഹിരാകാശ യാത്രികര്‍ നിലയത്തില്‍ ഇതുവരെ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. ഇന്ത്യൻ വംശജയായ സുനിത വില്യംസ് ഏറ്റവുമേറെക്കാലം നിലയത്തിൽ ചിലവഴിച്ചിട്ടുള്ള യാത്രികരിൽ ഒരാളാണ് .
2000 നവംബറില്‍ ബഹിരാകാശത്ത് നിര്‍മിച്ച ഇന്‍ര്‍ നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ ഭൂമിക്കു മുകളില്‍ ഏതാണ്ട് 400കിലോമീറ്റര്‍ ഉയരത്തിലായാണ് കറങ്ങുന്നത്.
ഒരു ദിവസം 16 തവണയോളം ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഈ നിലയത്തിൽ
ഇപ്പോഴും പരീക്ഷണങ്ങളും മറ്റുമായി ശാസ്ത്രജ്ഞർ താമസിക്കുന്നുണ്ട് . .ഒരു സെക്കന്‍ഡില്‍ 7.66 കിലോമീറ്ററാണ് ഈ നിലയം സഞ്ചരിക്കുന്നത്. ഒരു മണിക്കൂറില്‍ 27600കിലോമീറ്റര്‍ വരും ഇത്!ഭൂമിയില്‍നിന്നുള്ള അകലം കാരണം നിലയത്തെ ഒരു പൊട്ടായി മാത്രമേ കാണൂ
100 ബില്യണ്‍ ഡോളര്‍ ചെലവില്‍ ശാസ്ത്ര-എഞ്ചിനീയറിംഗ് ലബോറട്ടറിയാണ് ഇന്റര്‍നാഷണല്‍ ബഹിരാകാശ നിലയം (ഐഎസ്എസ്) കൈകാര്യം ചെയ്യുന്നത്. 2000 നവംബര്‍ മുതല്‍ ബഹിരാകാശയാത്രികരുടെ വിവിധ സംഘങ്ങള്‍ ഇവിടെ സ്ഥിരമായി പ്രവർത്തിക്കുന്നു.
യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ പ്രതിവര്‍ഷം ഏകദേശം 3 ബില്യണ്‍ ഡോളര്‍ ബഹിരാകാശ നിലയ പദ്ധതിക്കായി ചെലവഴിക്കുന്നു
ഭാവിയിൽ നാസയുടെ സഹായത്തോടെ തന്നെ സ്വകാര്യ ബഹിരാകാശ നിലയങ്ങള്‍ കൂടുതലായി വന്നുതുടങ്ങും എന്നാണ് വിലയിരുത്തല്‍.