ഫാ.ബിൻസ് ജോസ് ചേതാലിൽ
ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ‘ഗ്ലോറിയ ഇൻ എക്‌സിൽസിസ്’ എന്ന പേരിൽ സംഘടിപ്പിച്ച പുൽക്കൂട് നിർമാണ ഫാമിലി വീഡിയോ മത്സരത്തിന്റെ ക്‌നാനായ റീജിയണൽ വിജയികളെ പ്രഖ്യാപിച്ചു.
എലീശ വട്ടമറ്റത്തിൽ & ഫാമിലി (ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക) ഒന്നാം സ്ഥാനവും, ആദിത്യ വാഴക്കാട്ട് & ഫാമിലി (ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്ക ഇടവക) രണ്ടാം സ്ഥാനവും, ബേസിൽ പുളിമനക്കൽ (റോക്‌ലാൻഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക) മൂന്നാം സ്ഥാനവും നേടി.
അൽഫോൻസ് താന്നിച്ചുവട്ടിൽ & ഫാമിലി (ഹൂസ്റ്റൺ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക), എലാനി കണ്ടാരപ്പള്ളിൽ & ഫാമിലി (റ്റാമ്പാ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക), മിലൻ കിഴക്കേ ഇടശ്ശേരിൽ & ഫാമിലി (ഫിലാഡൽഫിയ ക്‌നാനായ കത്തോലിക്ക മിഷൻ), ലിയോണ പോളപ്രയിൽ & ഫാമിലി (ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്ക ഇടവക) എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.