WMC ഗ്ലോബൽ സ്റ്റുഡന്റസ് എൻഗേജ്മെന്റ് പ്ലാറ്റഫോം, SEPയുടെ പ്രോഗ്രാമുകളിലൊന്നായ student enrichment learning program ഇന്റെ സേവനങ്ങൾ കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കാൻതുടങ്ങിയതായി ഗ്ലോബൽ ചെയര്മാന് ചെയർമാൻ ഗോപാല പിള്ള അറിയിച്ചു. ഇതിലൂടെ വിദ്യാർത്ഥികളെ പാഠ്യപദ്ധതിയുടെ പരിധികൾക്കപ്പുറമുള്ള മേഖലകളും ആഗോളാവസരങ്ങളും തിരിച്ചറിയാൻ പ്രാപ്തമാക്കുന്നു. വേൾഡ് മലയാളീ കൗണ്സിലിന്റെ ഈ പ്രോഗ്രാമിലൂടെ വിദ്യാർഥികൾക്ക് നൂതന സാങ്കേതിക വിദ്യകൾ വിദഗ്ധരിൽ നിന്നു നേരിട്ട് അറിയുക വഴി ബഹുവിധ പ്രയോജനങ്ങൾ ഉണ്ടാകും എന്ന് ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി പറഞ്ഞു.
വിദ്യാർത്ഥികൾ മനഃപാഠമാക്കുന്നതും കുറിപ്പുകൾ എടുക്കുന്നതുമായ അധ്യാപന ശൈലിക്ക് അപ്പുറത്തേക്ക് ഒരു ലോകം തുറന്നു കൊടുക്കാൻ ഇ പദ്ധതി സഹായകമാകും. ഈ പദ്ധതിയുടെ ഭാഗമായി ആധുനിക വൈദ്യശാസ്ത്ര സാങ്കേതികതയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോക നേതൃപാടവവും (international leadership qualities), വിദേശ വിദ്യാഭ്യാസ ട്രാൻസ്ഫർ സുംവിധാനവും അധ്യാപന-പഠന പ്രക്രിയയുടെ ഭാഗമാകേണ്ടതിന്റെ ആവശ്യകത വേൾഡ് മലയാളീ കൌൺസിൽ തിരിച്ചറിയുന്നു. കൂടാതെ, യുവാക്കൾക്ക് വിശാലമായ ഒരു എക്സ്പോഷർ നൽകുന്നതിന് ലോകമെമ്പാടുമുള്ള വിവിധ മേഖലകളിലെ പ്രമുഖ വിദഗ്ധരെ ഏകോപിപ്പിക്കുമെന്നു ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്റോ കണ്ണംപള്ളി അറിയിച്ചു.
ഇന്ത്യ റീജിയൻ ചെയർപേഴ്സൺ Dr. വിജയലക്ഷ്മിയും സെക്രട്ടറി Dr. അജിൽ അബ്ദുള്ളയുടെയും നേതൃത്വത്തിൽ ഫെബ്രുവരി 13 ന് WMC യും AIPC ട്രിവാൻഡ്രം ചാപ്റ്ററും സംയുക്തമായി ടെക്നോളജി ഇൻക്ലസിവ് എഡ്യൂക്കേഷനായി എഞ്ചിനീയറിംഗ് കോളേജ് സ്റുഡന്റ്സിനുവേണ്ടി റോബോട്ടിനെ നിർമ്മിക്കുന്ന ലേർണിംഗ് പ്രോഗ്രാം നടത്തി SEP പദ്ധതിക്കു കേരളത്തിൽ തുടക്കമിട്ടു. 2023 ഫെബ്രുവരി 24 ന് ചങ്ങനാശേരി SB കോളേജിലെ Berchmans Institute of Management ലും ഇത്തരത്തിൽ നടത്തുന്ന പരിശീലനം ഈ പദ്ധതിയിൽ രണ്ടാമത്തേതായിരിക്കും. വിവിധ കോളേജുകളുടെയും യൂണിവേഴ്സിട്ടികെളുടെയും അഭ്യർത്ഥന മുൻനിർത്തി ഈ പദ്ധതിയുടെ പ്രയോജനം കേരളത്തിലുടെനീളമുള്ള വിദ്യാർഥികേളിലേക്കെത്തിക്കുന്നതിനുള്ള ക്രെമീകരണം നടത്താൻ WMC തീരുമാനിച്ചു. ഇത് അവരുടെ നൈപുണ്യ വികസന പദ്ധതികളിലൊന്നിന്റെ പൂർത്തീകരണംമാകും.
SEP യുടെ എല്ലാ വിജയത്തിനും വേണ്ടതെല്ലാം ചെയ്യുമെന്ന് എഡ്യൂക്കേഷൻ ആൻഡ് അക്കാദമിക ഇന്റർനാഷണൽ ഫോറം പ്രസിഡന്റ് Rev Fr Dr മാത്യു ചന്ദ്രന്കുന്നേൽ വാഗ്ദാനം ചെയ്തു.SEP പദ്ധതിയുടെ വിശദാംശങ്ങൾ അറിയുവാനും അതിന്റെ ഭാഗമാകാനും ആഗ്രഹിക്കുന്നവർക്ക് വേൾഡ് മലയാളീ കൗണ്സിലിന്റെ വെബ്സൈറ്റ് ആയ www.worldmalayaleecouncil.org ഇൽ നിന്ന് ലഭിക്കുമെന്ന് ഗ്ലോബൽ യൂത്ത് ഫോറം പ്രെസെയ്‌ഡൻറ് ദീപു ജോൺ അറിയിച്ചു.
ഒരു ആഗോള സംഘടന എന്ന നിലയിൽ, WMC സ്റ്റുഡന്റ്സ് എൻഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം (SEP) വഴി വിദ്യാർത്ഥികളെയും യുവാക്കളെയും പ്രാപ്‌തരാക്കുകയും സമ്പന്നമാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വിദ്യാർത്ഥികളെയും യുവാക്കളെയും വിവിധ പരിപാടികളിൽ ഉൾപ്പെടുത്തുകയും ലോകത്തെ നയിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് SEP യുടെ അടിസ്ഥാന തത്വം. ENGAGE + LEARN + LEAD = SEP സ്റ്റുഡന്റ് എൻറിച്ച്‌മെന്റ് പ്രോഗ്രാം (SEP)2 ക്ലാസ് മുറികളിൽ നിന്ന് ലഭിക്കും അറിവിന് പ്രായോഗിക പരിശീലനം നൽകി അവരുടെ കഴിവുകൾ തിരിച്ചറിയാൻ ഈ പ്രോഗ്രാമിലൂടെ വിദ്യാർഥികളെ പ്രാപ്‌തമാക്കുന്നു. വിദ്യാർത്ഥികൾകു സാങ്കേതിക വിദ്യയിലുള്ള അവബോധം വളരുന്നതിനോടൊപ്പം സ്കൂളിന്റെയും സമൂഹത്തിന്റെയും ആവശ്യങ്ങളെയും അവസരങ്ങളെയും കുറിച്ചുള്ള ധാരണയും വികസിപ്പിക്കാൻ ഇത് സഹായകമാകും..
വേൾഡ് മലയാളീ കൌൺസിൽ മറ്റ് ഗ്ലോബൽ ഭാരവാഹികൾ സാം ഡേവിഡ് മാത്യു (ഗ്ലോബൽ ട്രഷറർ), മേഴ്‌സി തടത്തിൽ, ജോസഫ് ഗ്രിഗറി, ഡേവിഡ് ലൂക്ക് (വൈസ്‌ചെർപേഴ്സൺസ്), രാജേഷ് പിള്ള (അസ്സോസിയേറ്റ് സെക്രട്ടറി), തോമസ് അറമ്പൻകുടി, ജെയിംസ് ജോൺ, കെ പി കൃഷ്ണകുമാർ,കണ്ണു ബേക്കർ (വൈസ്പ്രസിഡന്‍റുമാർ), അബ്ദുൽ കലാം (അഡ്വൈസറി ബോർഡ് ചെയർമാൻ), ദീപു ജോൺ (ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ്), ഡോ. ലളിത മാത്യു (ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്‍റ്), ഇന്‍റർനാഷണൽ ഭാരവാഹികളായ തോമസ് കണ്ണംചേരിൽ, (ടൂറിസം ഫോറം പ്രസിഡന്‍റ്), ഫാ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ (എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം പ്രസിഡന്റ് ), ഡോ. ഷിമിലി പി ജോൺ (എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം സെക്രട്ടറി) , ചെറിയാൻ ടി കീക്കാട്, (ബിസിനസ് ഫോറം പ്രസിഡന്‍റ് ), അബ്ദുൾ ഹക്കിം, (എൻ ആർ കെ ഫോറം പ്രസിഡന്‍റ്), നൗഷാദ് മുഹമ്മദ് (ആട്സ് ആൻ്റ് കൾച്ചറൽ ഫോറം പ്രസിഡന്റ്), ഡോ.ജിമ്മി മൊയലൻ ലോനപ്പൻ (ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്), ടി ൻ കൃഷ്ണകുമാർ (എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഫോറം പ്രസിഡന്റ്), അഡ്വ. ശ്രീ ഐരൂകാവൻ ജോൺ ആന്‍റണി,(ലീഗൽ ഫോറം പ്രസിഡന്‍റ്), ക്രിസ്റ്റഫർ വർഗീസ് (സിവിക് ആൻഡ് ലീഡർഷിപ് ഫോറം പ്രസിഡന്റ്), ജെയിംസ് ജോ ൺ (ലിറ്റററി ആൻഡ് എൺ വയൺമെന്‍റൽ ഫോറം).