ഫാ.ബിൻസ് ജോസ് ചേതാലിൽ
അമ്മേരിക്കയിലെ ക്നാനായ റീജിയൺ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പതിനെട്ട് വയസ്സിന് മേൽ പ്രായം ചെന്ന അവിവാഹിതരായ യുവതീയുവാക്കൻ മാരുടെ സംഗമം “റീ ഡിസ്കവർ 2023” ജൂലൈ 22 മുതൽ 25 വരെ ഫ്ലോറിഡയിൽ വെച്ച് നടത്തപ്പെടും.ഇതിലേക്കുള്ള രജിട്രേഷൻ ഫെബ്രുവരി 25 ഞായറാഴ്ച ഇടവക ,മിഷൻ തലത്തിൽ നടത്തപ്പെടും. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ വെച്ച് നടത്തപ്പെട്ടെ ആദ്യ കോൺഫ്രൺസിന്റെ വിജയമാണ് എല്ലാ വർഷവും യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടത്തുവാൻ തിരുമാനമായത്.വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിനോടകം ഒരുക്കങ്ങൾ പുരോഗിമിച്ച് കഴിഞ്ഞു. പുതുമയാർന്നതും വ്യത്യസ്ഥവുമായ ആത്മിയവിജ്ജാനപ്രദമായ നിമിഷങ്ങൾ ഒരുക്കി ക്നാനായ യുവജനസംഗമം അവിസ്മരണിയമാക്കാൻ ഉള്ള ഒരുക്കത്തിലാണ് സംഘാടകർ.വിവിധ ഇടവകയുടെയും മിഷന്റെയും നേതൃത്വത്തിലുളള യുവജനകൂട്ടായ്മയുടെ അക്ഷീണമായ പ്രയക്‌നവും യുവജന സംഗമത്തെ ഏറെ പ്രയോജനപ്രദവും വിസ്മയകരവുമാക്കി മാറ്റും.യുവജനസംഗമത്തിന്റെ കിക്ക് ഓഫ് ഫെബ്രുവരി 26 ഞായർ ക്നാനായ റീജിയൻ വികാരി ജനറാൾ മോൺ.തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്യും.