Sunday, February 23, 2025

HomeAmericaസണ്ണിവെയ്ല്‍ സിറ്റി മേയർ സജി ജോർജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

സണ്ണിവെയ്ല്‍ സിറ്റി മേയർ സജി ജോർജ് എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

spot_img
spot_img

പി.പി.ചെറിയാന്‍
സണ്ണിവെയ്ല്‍(ടെക്‌സസ്): സണ്ണി വെയ്ല്‍ സിറ്റി മേയര്‍ സ്ഥാനത്തേക്ക് സജി ജോർജ്  എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം കഴിഞ്ഞപ്പോൾ  മേയർ സ്ഥാനത്തേക്ക് സജി ജോർജ് ഉൾപ്പെടെ രണ്ടു പേര് മാത്രമാണ് പത്രിക സമര്പിച്ചതെങ്കിലും ഒരാളുടെ പത്രിക സൂക്ഷ്മ പരിശോധനക്കുശേഷം തള്ളിപ്പോയി .നാമനിർദേശപത്രിക പിൻ വലിക്കുന്നതിനുള്ള അവസാന തിയതി ഫെബ്രുവരി 24 നായിരുന്നു. ഇതോടെയാണ്  സജി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് .മെയ് മാസം ആദ്യമാണ് തിരെഞ്ഞെടുപ്പ് .

15  വര്‍ഷം സണ്ണിവെയ്ല്‍ സിറ്റി  കൗണ്‍സിലര്‍, പ്രൊ ടെം  മേയര്‍ എന്നീ നിലകളില്‍ തിളക്കമാർന്ന പ്രകടനം  കാഴ്ചവച്ച സജി തുടർച്ചയായി  ഏഴം വർഷമാണ് സിറ്റി  മേയറായി തിരഞ്ഞെടുക്കപ്പെടുന്നത്.
അമേരിക്കയുടെ ചരിത്രത്തില്‍ സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ  മലയാളിയാണ് സജി ജോര്‍ജ്. ഇതിനു മുന്‍പു ന്യൂജഴ്‌സി ടീനെക്ക്, ന്യു ജേഴ്‌സി   മേയറായി ജോണ്‍ അബ്രഹാം വിജയിച്ചിരുന്നു. 2015-ല്‍ കൊല്ലം സ്വദേശിനി അറ്റോര്‍ണി വിനി എലിസബത്ത് സാമുവല്‍ വഷിംഗ്ടണ്‍ സ്റ്റേറ്റിലെ മൊണ്ട്‌സാനോ നഗരത്തില്‍ മേയറായി തെരെഞ്ഞെടുക്കപ്പെട്ടിരുന്നു.

സണ്ണിവെയ്ല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 3 ലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ മലയാളി മനു ഡാനിയും  മത്സരിക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ഒരാള്‍ പിന്‍മാറിയതോടെ മനു ഡാനിയും സാറ ബ്രാഡ്‌ഫോര്‍ഡും തമ്മിലുള്ള മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.മെയ് മാസം ആദ്യവാരമാണ് തിരെഞ്ഞെടുപ്പ് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments