വാഷിംഗ്ടണ്‍: മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന കാന്‍ഡിഡ ഓറിസ് ഫംഗസ് ബാധ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണില്‍ ജനുവരി 10ന് ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെ കിംഗ് കൗണ്ടിയിലും സിയാറ്റിലിനിലുമായി കഴിഞ്ഞ ആഴ്ച്ച മൂന്നു കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. വളരെ വേഗത്തില്‍ വ്യാപനശേഷിയുള്ളതും ഉയര്‍ന് മരണനിരക്കുള്ളതുമായ രോഗമാണിത്. സാധാരണ തരത്തിലുള്ള ആന്റി ഫംഗല്‍ മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് കാന്‍ഡിഡ ഓറിസ് ഫംഗല്‍. ആദ്യമായി ഈ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്് 2009 ല്‍ ജപ്പാനിലാണ്. 2016-ല്‍ ഇംഗ്ലണ്ടിലും ഇതേ ഫംഗല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.