Wednesday, March 12, 2025

HomeAmericaനൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം; അമേരിക്ക ഉപരോധമേര്‍പ്പെടുത്തണമെന്ന പ്രമേയം

നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം; അമേരിക്ക ഉപരോധമേര്‍പ്പെടുത്തണമെന്ന പ്രമേയം

spot_img
spot_img

വാഷിംഗ്ടണ്‍: ക്രിസ്ത്യാനികളെ തെരഞ്ഞെുപിടിച്ച് നൈജീരിയയില്‍ ആക്രമിക്കുന്ന സംഭവത്തില്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം മുന്നോട്ടുവെച്ച് അമേരിക്കയിലെ ഫോറിന്‍ അഫേഴ്‌സ് കമ്മിറ്റി. നൈജീരിയയിലെ ആക്രമമണ പശ്താത്തലത്തില്‍ നൈജീരിയയെ പ്രത്യേക ആശങ്ക ഉള്ള രാജ്യമായി പ്രഖ്യാപിക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ച് ന്യൂജേഴ്‌സിയില്‍ നിന്നുള്ള ജനപ്രതിനിധി ക്രിസ് മിത്ത് പ്രമേയം അവതരിപ്പിച്ചു. നിലവിലെ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിരീക്ഷിക്കാനും ഇത് സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമായി അമേരിക്ക ഒരു പ്രതിനിധിയെ അയയ്ക്കണമെന്നു പ്രമേയത്തിലൂടെ ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബര്‍ 23 മുതല്‍ 25 വരെയുള്ള മൂന്നു ദിവസങ്ങളില്‍ മാത്രം വിവിധ ആക്രമണങ്ങളില്‍ 200 ക്രിസ്ത്യാനികള്‍ ആണ് നൈജീരിയയില്‍ കൊല്ലപ്പെട്ടത്. ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷ്ണലിന്റെ കണക്കുപ്രകാരം 2023-ല്‍ മാത്രം നൈജീരിയയില്‍ 4998 ക്രിസ്ത്യാനികള്‍ക്ക് ജീവഹാനി സംഭവിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments