Wednesday, March 12, 2025

HomeAmericaട്രംപിന്റെ അവ്യക്തമായ  സംസാരവും ചിന്താക്കുഴപ്പവും  ബൈഡന്‍ ആയുധമാക്കുന്നു

ട്രംപിന്റെ അവ്യക്തമായ  സംസാരവും ചിന്താക്കുഴപ്പവും  ബൈഡന്‍ ആയുധമാക്കുന്നു

spot_img
spot_img

വാഷിംഗടണ്‍: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവ്യക്തമായ സംസാരത്തെയും ചിന്താക്കുഴപ്പത്തെയും വിമര്‍ശിച്ചു ബൈഡന്‍-ഹാരിസ് കാമ്പയില്‍ പ്രത്യാക്രമണം നടത്തി. പ്രസിഡന്റെ ബൈഡന്റെ ഓര്‍മക്കുറവിനെ പരാമര്‍ശിക്കുന്ന സ്‌പെഷല്‍ കൗണ്‍സല്‍ റോബര്‍ട്ട് ഹ്യുറിന്റെ റിപ്പോര്‍ട്ടിനു ബദലായാണ് ഈ നീക്കം. ട്രംപ് തന്റെ ഭരണകാലത്തു നിയമിച്ച ഹ്യുര്‍ രാഷ്ട്രീയം കളിക്കയാണെന്നു അവര്‍ ചൂണ്ടിക്കാട്ടുന്നു.വെള്ളിയാഴ്ച പെന്‍സില്‍വേനിയയിലെ ഹാരിസ്ബര്‍ഗില്‍ നടന്ന നാഷനല്‍ റൈഫിള്‍ അസോസിയേഷന്റെ (എന്‍ ആര്‍ എ) യോഗത്തില്‍ ട്രംപ് സംസാരിക്കുന്ന വീഡിയോ കാമ്പയ്ന്‍ പുറത്തു വിട്ടു. ട്രംപിന്റെ ചിന്താക്കുഴപ്പവും അവ്യക്തമായ സംസാര രീതിയും അതില്‍ പ്രകടമാവുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.വൈസ് പ്രസിഡന്റ് ആയിരിക്കെ കൈകാര്യം ചെയ്ത രഹസ്യ രേഖകള്‍ ബൈഡന്റെ വീട്ടില്‍ നിന്നു കണ്ടെടുത്തതിനെ കുറിച്ചുള്ള അന്വേഷണത്തില്‍ പ്രസിഡന്റിനെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ 388 പേജുള്ള റിപ്പോര്‍ട്ടിന്റെ നല്ലൊരു ഭാഗം ഹ്യുര്‍ വിനിയോഗിച്ചത് ആയുധമാക്കി 81 വയസുള്ള ബൈഡനെ 77 വയസുള്ള ട്രംപ് ആക്രമിച്ചിരുന്നു. ബൈഡന്‍ ടീം മറുപടിയില്‍ ട്രംപിന്റെ അതേ വീഴ്ചകള്‍ തന്നെ ആയുധമാക്കി. അടുത്തിടെ ഹങ്കറി പ്രസിഡന്റ് വിക്ടര്‍ ഓര്‍ബനെ ട്രംപ് വിശ്വസിപ്പിച്ചത് തുര്‍ക്കി പ്രസിഡന്റ് എന്നാണ്. തനിക്കെതിരെ മത്സരിക്കുന്ന നിക്കി ഹേലിയെ നാന്‍സി പെലോസി (മുന്‍ സ്പീക്കര്‍) എന്നു വിളിച്ചു. ബരാക്ക് ഒബാമ ഇപ്പോഴും പ്രസിഡന്റാണ് എന്നു പറഞ്ഞു. ഈ അബദ്ധങ്ങളൊക്കെ ട്രംപിന്റെ പതിവാണെന്നു ടീം ബൈഡന്‍ ചൂണ്ടിക്കാട്ടി.അടുത്തിടെ നടന്ന യുഎസ് വിര്‍ജിന്‍ ഐലന്‍ഡ്സ് പ്രൈമറിയില്‍ തനിക്കു 100% വോട്ട് കിട്ടിയെന്നു എന്‍ ആര്‍ എ യോഗത്തില്‍ ട്രംപ് പറയുന്നത് വിഡിയോയില്‍ കാണാം. അദ്ദേഹത്തിനു യഥാര്‍ഥത്തില്‍ കിട്ടിയത് അതിനേക്കാള്‍ 26% കുറവാണ്. ‘ടൗയശെറശമൃശല’െ എന്ന വാക്ക് പറയുമ്പോള്‍ ട്രംപിന്റെ നാവു കുഴയുന്നത് കാണാം.അതേ വിഡിയോയില്‍ മാര്‍ബിളിനെ കുറിച്ച് വിചിത്രമായ ഒരു കഥ പറയുമ്പോള്‍ ട്രംപ് കാടുകയറി പോകുന്നു. പ്രസിഡന്റ് ആയിരിക്കെ ചൈനയ്ക്കു വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. ദിവസം വെള്ളിയാഴ്ചയാണ് എന്ന കാര്യം അദ്ദേഹം മറന്നു പോകുന്നു.പെന്‍സില്‍വേനിയയില്‍ ട്രംപ് പറഞ്ഞ നുണകളും ടീം ബൈഡന്‍ ഉപയോഗിക്കുന്നുണ്ടെന്നു ന്യൂസ് വീക്ക് പറയുന്നു. പിച്ചും പേയും പറയുന്നതു പോലുള്ള സംസാരത്തിനിടയില്‍ തോക്കുകള്‍ നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളും റദ്ദാക്കുമെന്നും ട്രംപ് പറയുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments