Saturday, February 22, 2025

HomeAmericaടെക്‌സസ്സില്‍ കാണാതായ 11 വയസുകാരിയുടെമൃതദേഹം ട്രിനിറ്റി നദിയില്‍ നിന്നും കണ്ടെടുത്തു

ടെക്‌സസ്സില്‍ കാണാതായ 11 വയസുകാരിയുടെമൃതദേഹം ട്രിനിറ്റി നദിയില്‍ നിന്നും കണ്ടെടുത്തു

spot_img
spot_img

പി പി ചെറിയാന്‍

പോള്‍ക്ക് കൗണ്ടി( ടെക്‌സസ്) – ലിവിംഗ്സ്റ്റണിലെ ഓഡ്രിയില്‍ നിന്ന് കാണാതായ 11 വയസുള്ള കണ്ണിംഗ്ഹാമെന്ന പെണ്‍കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച യുഎസ് 59 ന് സമീപം ട്രിനിറ്റി നദിയില്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി 15ന് കണ്ണിംഗ്ഹാമിന് ആംബര്‍ അലര്‍ട്ട് നല്‍കിയിരുന്നു.
തിരോധാനത്തില്‍ സംശയിക്കുന്ന ഡോണ്‍ സ്റ്റീവന്‍ മക്ഡൗഗല്‍ (42) എന്നയാളെ കഴിഞ്ഞ ദിവം ആക്രമണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു . സാക്ഷികള്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ കടും നീല 2003 ഷെവര്‍ലെ സബര്‍ബന്‍ കേസുമായി ബന്ധിപ്പിച്ചു പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു
കണ്ണിംഗ്ഹാം അവളുടെ അയല്‍പക്കത്തെ ബസ് സ്റ്റോപ്പില്‍ വെച്ച് വ്യാഴാഴ്ച സ്‌കൂള്‍ ബസില്‍ കയറേണ്ടതായിരുന്നു, എന്നാല്‍ സ്‌കൂള്‍ ബസ് കുന്നിംഗ്ഹാമിനെ എടുക്കുകയോ സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ ഷെരീഫ് ഓഫീസിനെ അറിയിച്ചു.

കന്നിംഗ്ഹാമിന്റെ അച്ഛന്റെയും മുത്തശ്ശിയുടെയും വീടിനു പിന്നിലെ ക്യാമ്പറിലാണ് മക്ഡൗഗല്‍ താമസിച്ചിരുന്നതെന്ന് ചൊവ്വാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ പോള്‍ക്ക് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഷെല്ലി സിറ്റണ്‍ പറഞ്ഞു, കന്നിംഗ്ഹാമിന്റെ കൊലപാതകത്തിന് മക്ഡൗഗലിനെതിരെ അറസ്റ്റ് വാറണ്ട് അധികൃതര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
കണ്ണിംഗ്ഹാമിന്റെ മരണകാരണം അധികൃതര്‍ വെളിപ്പെടുത്തിയില്ല; കുട്ടിയുടെ മൃതദേഹം ഹാരിസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ക്ക് അയച്ചിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments