ന്യൂയോര്‍ക്ക്: റഷ്യ ബഹിരാകാശത്ത് ആണവായുധം വിക്ഷേപിക്കാന്‍ നീക്കം നടത്തുന്നതായി അമേരിക്കയുടെ മുന്നറിയിപ്പ്. ലോകരാജ്യങ്ങള്‍ക്ക് തന്നെ വന്‍ ഭീഷണി ഉയര്‍ത്തുന്ന സ്ഥിതിയാണ് ഈ നീക്കമെന്നും ആണവായുധ വിക്ഷേപണത്തിന് സാധ്യതയുള്ളതായും അമേരിക്ക മുന്നറിയിപ്പ് നല്കുന്നു.
അമേരിക്കയുട രഹസ്യാന്വേഷണ വിഭാഗം സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അമേരിക്കയുടെ ആരോപണം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിടര്‍ പുടിന്‍ തള്ളി
യുക്രെയ്‌ന് കൂടുതല്‍ സഹായങ്ങള്‍ നല്‍കാന്‍ യുഎസ് കോണ്‍ഗ്രസിനെ പ്രേരിപ്പിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് റഷ്യയുടെ ആരോപണം. മുന്നറിയിപ്പ് അമേരിക്കയുടെ ഭാവനയാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി കെ ഷോയ്ഗു പറഞ്ഞു.
ആണവായുധങ്ങള്‍ സ്ഥാപിക്കുന്നതും ബഹിരാകാശത്തെ ആയുധവല്‍ക്കരിക്കലും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്ന 1967ലെ ബഹിരാകാശ ഉടമ്പടിയെ റഷ്യ മാനിക്കുന്നുവെന്നും പുടിന്‍ അവകാശപ്പെട്ടു.
റഷ്യയുടെ ഭീഷണിയെ അമേരിക്ക ഈ ഗുരുതരമായ ഭീഷണിയെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.