വാഷിംഗ്ടണ്‍: ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള സാമ്പത്തീക ഇടപാട് സംവിധാനമായ ഗൂഗിള്‍ പേ ആപ്പ് അമേരിക്കയിലെ സര്‍വീസ് അവസാനിപ്പിക്കുന്നു. അമേരിക്കയില്‍ ഗൂഗിള്‍ പേയിലൂട ഇടപാടുകള്‍ നടത്താന്‍ ജൂണ്‍ നാലുവരേയേ സാധ്യമാകുകയുള്ളുവെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഈ ആപ്പിന് അമേരിക്കയില്‍ വേണ്ടത്ര പ്രചാരമോ ഉപയോക്താക്കളോ ഇല്ലാത്തതുമൂലമാണ് സേവനം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. ഗൂഗിള്‍ പേയ്ക്ക് പകരം ഗൂഗിള്‍ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കള്‍ക്കുള്ള നിര്‍ദ്ദേശം. ഇന്ത്യ, സിഗപ്പൂര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിലവിലെ രീതിയില്‍ തന്നെ ഗൂഗിള്‍ പേ തുടരും.