Monday, December 23, 2024

HomeAmericaമുന്നേറുന്ന ഇന്ത്യയില്‍ നിന്ന് പ്രവാസം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍

മുന്നേറുന്ന ഇന്ത്യയില്‍ നിന്ന് പ്രവാസം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍

spot_img
spot_img

ബ്ലെസ്സണ്‍ ഹ്യൂസ്റ്റണ്‍

ഇന്ത്യ തിളങ്ങുന്നു. ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സാമ്പത്തിക ശക്തി. 2050 ടെ ഇന്ത്യ ലോകം കീഴടക്കും. ഈ അടുത്ത സമയത്ത് സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിക്കുന്നതാണ് ഈ വാചകങ്ങള്‍. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുന്ന വേളയിലാണ് ഇപ്പോള്‍ ഇത് കൂടുതലായി കാണുന്നത്. ഇന്ത്യ ഭരിക്കുന്ന മുന്നണിയുടെ അനുഭാവികളാണ് ഈ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ അടിമകളാക്കിയ ബ്രിട്ടനെ പോലും പിന്തള്ളിക്കൊണ്ടാണ് ആ വളര്‍ച്ച എന്നാണ് അവരുടെ കണ്ടെത്തല്‍. മോഡി ഇന്ത്യ ഭരിക്കാന്‍ തുടങ്ങിയതു കാലം തൊട്ടാണ് ഇന്ത്യ വളരാന്‍ തുടങ്ങിയതെന്നാണ് അവരുടെ വാദം. ആ വളര്‍ച്ച തുടരണമെങ്കില്‍ മോഡി വീണ്ടും അധികാരത്തില്‍ വരണമെന്നാണ് അവരുടെ ആഹ്വാനം. ബി ജെ പി യെ വീണ്ടും അധികാരത്തില്‍ എത്തിക്കുക എന്നതാണ് ആ പ്രചാരണത്തിനു പിന്നില്‍.
ഇന്ത്യ വളരുന്നതില്‍ ഏതൊരു ഇന്ത്യക്കാരനും അഭിമാനം ഉളവാക്കുന്നതാണ്. മൂന്നാം ലോകരാഷ്ട്രമായി ഇന്ത്യയെ കളിയാക്കിയവരുടെ മുന്നില്‍ എന്നും ഇന്ത്യക്കാര്‍ തല കുനിച്ചിട്ടേ ഉണ്ടായിരുന്നുള്ളു. അവരുടെ മുന്നില്‍ തലയുര്‍ത്തി നില്ക്കാന്‍ ഇന്ത്യയുടെ വളര്‍ച്ച കരണമാകുമെന്നതു സംശയമില്ലാത്തതു തന്നെയാണ്. ഇന്ത്യ അതിവേഗം വളരുന്നു എന്ന പ്രചരിക്കുമ്പോഴും ഇന്ത്യക്കാര്‍ തൊഴില്‍ തേടി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതാണ് ഏറെ രസകരം. ഗള്‍ഫ് ,യുറോപ്പ്, അമേരിക്ക തുടങ്ങി ഒട്ടുമിക്ക തൊഴില്‍ സാധ്യത ഉള്ളിടത്തും ഇന്ത്യക്കാര്‍ പോകുന്നുണ്ട്. ഗള്‍ഫിലെ പ്രവാസികളില്‍ ഏറെപ്പേരും ഇന്ത്യയില്‍നിന്നുള്ളവരാണ്. യു കെ യില്‍ ഇന്ത്യക്കാരെ തട്ടിമാറ്റിയിട്ടുനടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അമേരിക്കയിലും ഇന്ത്യക്കാരുടെ കുടിയേറ്റം കുറവല്ല. അങ്ങനെ ഇന്ത്യക്കാര്‍ തൊഴിലന്വേഷിച്ച് പോകാത്ത രാജ്യങ്ങളില്ല. വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നിന്ന് ഇന്ത്യക്കാര്‍ മറ്റുരാജ്യങ്ങളിലെക്ക് പോകുന്നതെന്തുകൊണ്ടാണ്.
അതിന് പല കാരണങ്ങള്‍ ഉണ്ട്. ഒന്നാമതായി ഇന്ത്യയില്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട സാലറി കിട്ടുമെന്നതാണ്. രണ്ടാമതായി ജീവിത നിവാരത്തിന്റെ മികവ്. പ്രധാനമായും ഈ രണ്ടു കാര്യങ്ങളും ഇന്ത്യയില്‍ ലഭിക്കുമെങ്കില്‍ ആരും ഇന്ത്യ വിട്ടുപോകാന്‍ ആഗ്രഹിക്കില്ല. അതിനര്‍ത്ഥം ഒരു വ്യക്തിക്ക് ജീവിക്കാന്‍ വേണ്ട പ്രധാനപ്പെട്ട ഈ രണ്ടു കാര്യങ്ങള്‍ ഇന്ത്യയില്‍ ലഭിക്കുന്നില്ല എന്നതാണ്. വളര്‍ച്ചയില്‍ ഇന്ത്യയേക്കാള്‍ പിറകില്‍ നില്‍ക്കുന്നു എന്ന് പരിഹസിക്കുന്ന രാജ്യങ്ങള്‍ നല്‍കുന്നു എന്നതാണ് ഏറെ രസകരം. ഊതിവീര്‍പ്പിച്ച ബലൂണ്‍ ശക്തമാണെന്ന് പറയുന്നതുപോലെയായെ അതിനെ കാണാന്‍ കഴിയു.

ഒന്നാമതായി ഒരു രാജ്യം വികസിക്കുന്നുയെന്ന് പറയുമ്പോള്‍ ആ രാജ്യത്തിലെ ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നു എന്നതാണ്. ഭക്ഷണം പാര്‍പ്പിടം തൊഴില്‍ ശരാശരി വരുമാനം എന്നിവയാണ് അതില്‍ പ്രധാനമായും ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്ത്യയില്‍ എത്ര ശതമാനം ആള്‍ക്കാര്‍ക്ക് പൂര്‍ണമായി ഇത് ലഭിക്കുന്നുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അന്നത്തെ ഭരണകര്‍ത്താക്കളെയേറെ വിഷമിപ്പിച്ച ഒരു പ്രശ്‌നമായിരുന്നു ജനങളുടെ ദാരിദ്ര്യം. ആവശ്യമായ ഭക്ഷണ വസ്തുക്കളുടെ ലഭ്യതകുറവായിരുന്നു അതിനു കാരണം. ആഗോള തലത്തിലെ പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം അന്ന് വളരെ പിന്നിലായിരുന്നു. ഹരിത വിപ്ലവത്തില്‍ കൂടി ഇന്ത്യയ്ക്ക്് ഭക്ഷ്യ വസ്തുക്കളുടെ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനായി. കര്‍ഷകരെ സ്‌നേഹിക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ഡോക്ടര്‍ സ്വാമിനാഥനെന്ന കൃഷിശാസ്ത്രജ്ഞനേയനെ ആ പദ്ധതിയുടെ ചുമതലക്കാരനാക്കി. അദ്ദേഹത്തിന്റ നേതൃത്വത്തില്‍ ഇന്ത്യയുടെ കാര്‍ഷിക മേഖല വലിയ വളര്‍ച്ച നേടി. ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനത്തില്‍ ഏറെക്കുറെ സ്വയം പര്യാപ്തത നേടുകയുണ്ടായി. അതില്‍ കൂടി ജനങ്ങളുടെ പട്ടിണി ഏറക്കുറെ മാറ്റിയെടുക്കാനായി. നെഹ്റു വിഭാവനം ചെയ്ത പഞ്ചവത്സര പദ്ധഥിതി മറ്റൊരു ഭാഗത്തുകൂടി രാജ്യത്തെ വളര്‍ത്തി.
അങ്ങനെ ഇന്ത്യയുടെ വളര്‍ച്ച പലഘട്ടങ്ങളിയായി നടന്നു. അതിനര്‍ത്ഥം ഇന്ത്യ വികസിത രാജ്യങ്ങള്‍ക്കൊപ്പമായി എന്ന് കരുതാന്‍ കഴിയില്ല. തൊഴില്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള രാജ്യങ്ങളാണ് വികസിത രാജ്യങ്ങള്‍. ജനങ്ങള്‍ക്ക് പാര്‍പ്പിടവും ആഹാരവും തൊഴിലും അവര്‍ ഉറപ്പുനല്‍കുന്നു. ഇന്ത്യയുടെ ഗ്രാമങ്ങളിലെ ജനങ്ങളില്‍ എത്ര ശതമാനത്തിന് പാര്‍പ്പിട സൗകര്യമുണ്ട്. ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ എത്രയോ കുടുതലാണ്.
ഇന്ത്യക്കാരന്റെ ശരാശരി വരുമാനം ഇവിടങ്ങളിലേക്കാള്‍ വളരെ കുറവുമാണ്. ഇന്ത്യ വളര്‍ന്നുയെന്നത് ശരിതന്നെ. അത് വികസിത രാജ്യങ്ങളെക്കാള്‍ മുകളില്‍ ആണെന്ന് പറയുമ്പോള്‍ പിന്നെ എന്തിന് ഇന്ത്യക്കാര്‍ അവിടങ്ങളില്‍ പോകുന്നു. ഇന്ത്യക്കാര്‍ വികസിത രാജ്യത്തേക്ക് പോകുന്നത് വിനോദ സഞ്ചാരത്തിനല്ല. ജീവിക്കാന്‍ വേണ്ടി തൊഴില്‍ തേടിയാണ്. അതിനര്‍ത്ഥം ഇന്ത്യയേക്കാള്‍ മികച്ച രീതിയില്‍ ജീവിക്കാം അല്ലെങ്കില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തേക്കാള്‍ കുടുതലുള്ളതുകൊണ്ട് ആ രാജ്യത്തെ പണം ഇന്ത്യയില്‍ ചിലവഴിച്ച് മെച്ചമായി ജീവിക്കാം എന്നതുമാണ്.
വികസിത രാജ്യങ്ങളെക്കാള്‍ ഇന്ത്യ വളര്‍ന്നുയെങ്കില്‍ ഇന്ത്യയിലേക്ക് തൊഴില്‍ തേടി അവിടെയുള്ളവര്‍ എത്താത്ത് എന്തുകൊണ്ട്. ഭരിക്കുന്നവര്‍ തങ്ങളുടെ മഹത്വം വിളിച്ചറിയിക്കാന്‍ രാജ്യം ആഗോള തലത്തില്‍ എല്ലാവരെയും കടത്തിവെട്ടിയെന്ന് വീമ്പിളക്കുമ്പോള്‍ ഇന്ത്യക്കാര്‍ മനസില്ലായ്മയോടെ മറ്റു രാജ്യങ്ങളില്‍ ജീവിക്കാന്‍ വേണ്ടി പണിയെടുക്കുന്നു എന്നുകൂടി ഓര്‍ക്കണം.
രാജ്യം വളരുമ്പോള്‍ ജനങ്ങളുടെ ജീവിത നിലവാരവും ഉയരും. എല്ലാ മേഖലയിലും ആ വളര്‍ച്ചയുണ്ടാകും അവിടേക്കാണ് ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നത്. ജനങ്ങള്‍ കുടിയേറിപ്പാര്‍ക്കുന്നത് പച്ചപ്പ് കണ്ടുകൊണ്ടു മാത്രമാണ്. അഭിമാനിക്കാം നമ്മുടെ രാജ്യത്തെ ഓര്‍ത്തു. മറ്റുള്ളവരെക്കാള്‍ നാം മുന്നിലാണെന്ന് നമുക്കുക്കൂടി തോന്നണം. മുന്നേറുന്ന ഇന്ത്യയില്‍ നിന്ന്
പ്രവാസം ചെയ്യാന്‍ ഇഷ്ട്ടപ്പെടുന്നവരാണ് മിക്ക ഇന്ത്യക്കാരും പ്രത്യേകിച്ച് ഇന്ത്യയിലെ യൂവജനങ്ങള്‍. അതിനര്‍ത്ഥം ഇന്ത്യ വളരുന്നു എന്നു പറയുമ്പോഴും വിദേശത്തിന്റെ മികച്ച നിലവാരം തന്നെയാണ് ഓരോരുത്തരേയും പ്രവാസ ജീവിതത്തിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. . ഓരോ വര്‍ഷവും അത് കൂടിക്കൊണ്ടിരിക്കുമ്പോള്‍ അത് എന്താണ് സൂചിപ്പിക്കുന്നതെന്ന് ചിന്തിക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments