Monday, February 3, 2025

HomeAmericaകേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ സോൾ സിംഗ്- മെഡിറ്റേഷൻ സെമിനാർ ഞായറാഴ്ച

കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ സോൾ സിംഗ്- മെഡിറ്റേഷൻ സെമിനാർ ഞായറാഴ്ച

spot_img
spot_img

കാനഡ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ വനിതാ സമിതിയും, വൺനെസ്സ് വേൾഡ് അക്കാഡമിയുമായി സഹകരിച്ചു നടത്തുന്ന “സോൾ സിംഗ്”- മെഡിറ്റേഷൻ സെമിനാർ ഫെബ്രുവരി 02 നു നടത്തപ്പെടുന്നു.

ആന്ധ്രാപ്രദേശ് കാൽഹാത്തി “ഏകം ” ക്ഷേത്രവും,വൺനെസ്സ് വേൾഡ് അക്കാഡമിയും സഹകരിച്ചു നടത്തുന്ന “സോൾ സിംഗ്’ മെഡിറ്റേഷൻ സെമിനാറിന് നേതൃത്വം നൽകുന്നത് ശ്രീ.സുരേഷ് ബാബു കോഴിക്കോട്, മുക്സ്തി ഗുരു ശ്രീ.പ്രീതാജി, ശ്രീ കൃഷ്ണാജി എന്നിവരുടെ ശിക്ഷണവും, ഏകം ക്ഷേത്രത്തിൽ നിന്നും, മഹാ തപസ്സും പൂർത്തിയാക്കിയിട്ടുണ്ട്.

SOUL SYNK – വ്യായാമം Breath, Body, Mind, Consciousness, Calm എന്ന വ്യത്യസ്ത പടികളിലൂടെ ദൈനംദിന ജീവിതത്തിലെ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും മുക്തി നേടുന്നതിനുള്ള വ്യായാമ മുറകൾ ആണ് അഭ്യസിപ്പിയ്ക്കയന്നത്. അരമണിക്കൂർ നീണ്ടു നിൽക്കുന്ന പഠന ശിബിരത്തിൽ ലിംഗ, പ്രായ ഭേദമില്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

കേരള ഹിന്ദു ഫെഡറേഷൻ വനിതാ സമിതി എല്ലാ മാസവും,അദ്ധ്യാത്മിക , ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ നൂതന ആശയങ്ങളെ തികച്ചും സൗജന്യമായി സജ്‌ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനായി സെമിനാറുകൾ നടത്തിവരുന്നു. കൂടുതൽ വിവരങ്ങൾക്ക് email :khfccanada@gmail.com

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments