ടെന്നിസി: കോട്ടയം സിഎംഎസ് കോളജിലെ ഗവേഷണ വിദ്യാര്‍ഥികളായ ഷെറിന്‍ സൂസന്‍ ചെറിയാന്‍, ഷാജില സലിം എന്നിവര്‍ക്കു യുഎസിലെ ടെന്നിസി സര്‍വകലാശാലയില്‍ നിര്‍മിതബുദ്ധി മേഖലയില്‍ ഗവേഷണം ചെയ്യുന്നതിന് 2.85 കോടി രൂപയുടെ സ്‌കോളര്‍ഷിപ് ലഭിച്ചു. 5 വര്‍ഷത്തേക്കാണു സ്‌കോളര്‍ഷിപ്. സിഎംഎസ് കോളജ് രസതന്ത്ര വിഭാഗത്തില്‍ ഡോ. വിബിന്‍ ഐപ് തോമസിന്റെ മേല്‍നോട്ടത്തില്‍ ഗവേഷണം നടത്തുകയാണ് ഇരുവരും.
ഷെറിന്‍ സൂസന്‍ ചെറിയാന്‍ തിരുവല്ല പണിക്കരുവീട്ടില്‍ ചെറിയാന്‍ സക്കറിയയുടെയും (സൗദി) ഷേര്‍ലി ചെറിയാന്റെയും മകളാണ്. വെച്ചൂച്ചിറ പുതുപ്പറമ്പില്‍ പി.ഇ. സലിമിന്റെയും (ഒമാന്‍) ജാസ്മിന്‍ സലിമിന്റെയും മകളാണു ഷാജില. ഭര്‍ത്താവ്: നൗഫല്‍ നൗഷാദ്.