വാഷിങ്ടൻ: കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി ഡോണൾഡ് ട്രംപ്. കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും നികുതി ചുമത്തി. അധികാരത്തിലെത്തിയാല്‍ അധിക നികുതി ചുമത്തുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ കാനഡയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് 10 ശതമാനം മാത്രമേ നികുതി ചുമത്തുകയുള്ളൂ.
വ്യാപാരത്തിന്‍റെ കാര്യത്തില്‍ മെക്സിക്കോയും കാനഡയും ഒരിക്കലും യുഎസുമായി നല്ല ബന്ധം പുലര്‍ത്തിയിട്ടില്ലെന്നു ട്രംപ് ആരോപിച്ചിരുന്നു. വ്യാപാരത്തിന്‍റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും യുഎസിനോട് അന്യായമായാണ് പെരുമാറുന്നത്. കാനഡയുടേയും മെക്സിക്കോയുടേയും സാധനങ്ങള്‍ യുഎസിന് ആവശ്യമില്ല. ആവശ്യമായ എണ്ണ രാജ്യത്തിനുണ്ടെന്നും ട്രംപ് പറഞ്ഞു.