വാഷിംഗ്ടണ്‍: ജോ ബൈഡൻ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ അമേരിക്കയിലേക്ക് കുടിയേറ്റത്തിനായി ക്ഷണിക്കപ്പെട്ടവർ ട്രംപ് ഭരണമേറ്റതോടെ കുടിയിറക്ക് ഭീഷണിയിൽ. ബൈഡൻ ഭരണകൂടം അമേരിക്കൻ കുടിയേറ്റത്തിന് അനുമതി നല്‍കിയ ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരമായ പദവി റദ്ദാക്കാന്‍ പുതിയ സർക്കാർ നീക്കം ആരംഭിച്ചു.
അനധികൃത കുടിയേറ്റം ഒഴിവാക്കാൻ ബൈഡൻ ഭരണകൂടം സി എച്ച് എന്‍ വി എന്നറിയപ്പെടുന്ന നയം ഈ നാല് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് യുഎസിലേക്ക് വരാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ട്രംപ് ഈ പദ്ധതി മരവിപ്പിച്ചു.ബൈഡന്‍ ഭരണകൂടം സ്‌പോണ്‍സര്‍ഷിപ്പ് സംരംഭത്തിന് കീഴിലുള്ളവരെ പ്രവേശിപ്പിക്കാനും വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കാനും ഉപയോഗിച്ച നിയമപരമായ അധികാരമായ ഇമിഗ്രേഷന്‍ പരോളിന്റെ ദുരുപയോഗമാണിതെന്ന് പുതിയ സർക്കാർ പറയുന്നത്.
പുതിയ നീക്കപ്രകാരം, സി എച്ച് എന്‍ വി യിലൂടെ യുഎസിലേക്ക് അനുവദിക്കപ്പെട്ടവരുടെ പരോള്‍ പദവി ട്രംപ് ഭരണകൂടം റദ്ദാക്കുകയും, അഭയം, ഗ്രീന്‍ കാര്‍ഡ്, താല്‍ക്കാലിക സംരക്ഷിത പദവി തുടങ്ങിയ മറ്റൊരു ഇമിഗ്രേഷന്‍ ആനുകൂല്യത്തിന് അപേക്ഷിക്കുകയോ നേടുകയോ ചെയ്യാത്ത പക്ഷം അവരെ നാടുകടത്തല്‍ നടപടികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് ആഭ്യന്തര നിര്‍ദ്ദേശം വ്യക്തമാക്കുന്നു.