Monday, February 3, 2025

HomeAmericaഅടിക്ക് തിരിച്ചടി: അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി...

അടിക്ക് തിരിച്ചടി: അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവയുമായി കാനഡ

spot_img
spot_img

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ നടപ്പാക്കിയ ഇറക്കുമതി തീരുവ വർധിപ്പിക്കൽ നീ ക്കത്തിനെതിരേ കാനഡ ഉൾ പ്പെടെയുള്ള രാജ്യങ്ങൾ ..യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തോട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ കാനഡയും മെക്സിക്കോയും ചൈനയും രംഗത്ത്. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 15,500 കോടി കനേഡിയൻ ഡോളറിന്റെ ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റ‌ിൻ ട്രൂഡോ പ്രഖ്യാപിച്ചു.

ഇതോടെ മേഖലയിൽ വ്യാപാരയുദ്ധത്തിനുള്ള സാധ്യത ഉച്ചസ്‌ഥായിയിലെത്തി.ആദ്യഘട്ടമായി 3000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾക്കു ചുങ്കം ചുമത്തുമെന്നും വരും ആഴ്‌ചകളിൽ മറ്റു ഉൽപന്നങ്ങൾക്കും ഇത് ബാധകമാക്കുമെന്നും ട്രൂഡോ അറിയിച്ചു.അമേരിക്കൻ ബിയർ, വൈൻ, മദ്യം, പഴം, പച്ചക്കറി, പ്ലാസ്‌റ്റിക് തുടങ്ങി യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങൾക്കും തീരുവ ബാധകമായിരിക്കും. പ്രശ്നം വഷളാകാതിരിക്കാൻ തീർച്ചയായും ശ്രമിക്കുമെങ്കിലും കാനഡയ്ക്കും കനേഡിയൻ ജനതയ്ക്കും അവരുടെ തൊഴിലുകൾക്കും വേണ്ടി സർക്കാർ നിലകൊള്ളുമെന്നും ട്രൂഡോ പറഞ്ഞു. യുഎസിന്റെ ഇരുണ്ട നാളുകളിൽ കാനഡ അവർക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. ഇറാനിലെ ബന്ദി പ്രതിസന്ധി, അഫ്ഗാൻ യുദ്ധം, കത്രീന കൊടുങ്കാറ്റ്, കലിഫോർണിയ കാട്ടുതീ ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ യുഎസിനൊപ്പം കാനഡ നിന്നു. യുഎസിന്റെ സുവർണയുഗമാണ് പ്രസിഡൻ്റ് ട്രംപ് ആഗ്രഹിക്കുന്നതെങ്കിൽ അതിന് കാനഡയുമായി മികച്ച സഹകരണമാണ് വേണ്ടത്. ഞങ്ങളെ ശിക്ഷിക്കുകയല്ലെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.

അമേരിക്കയ്ക്ക് അതേ രീതിയിൽതിരിച്ചടി നൽകുമെന്നാണ് ചൈനയുടെയും പ്രതികരണം. വ്യാപാരയുദ്ധത്തിലും തീരുവ യുദ്ധത്തിലും വിജയികളുണ്ടാകില്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അധിക ചുങ്കം ചുമത്തുന്നത് ലഹരിമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട ഭാവിയിലെ ഉഭയകക്ഷി സഹകരണത്തെ മോശമായി ബാധിക്കുകയേ ഉള്ളൂ. തുല്യതയിലും പരസ്പര വിശ്വാസത്തിലും ഇരുപക്ഷങ്ങൾക്കുമുള്ള നേട്ടത്തിലും ഊന്നിയുള്ള തുറന്ന ചർച്ചകൾക്കും സഹകരണത്തിനും യുഎസ് തയാറാകണമെന്നും ചൈന പറഞ്ഞു.

യുഎസ് ഭീഷണി നേരിടാനുള്ള ‘പ്ലാൻ ബി’ തയാറാക്കി വരുകയാണെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷൈൻബൗം പ്രതികരിച്ചു. യുഎസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം ഇറക്കുമതി തീരുവ തന്നെ തിരികെ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments