വാഷിംഗ്ടൺ: യുഎൻ മനുഷ്യാവകാശ സമിതിയിൽ നിന്ന് അമേരിക്ക പിൻമാറിയേക്കും. പലസ്‍തീന് സഹായം നൽകുന്ന റിലീഫ് വർക്ക് ഏജൻസിയ്‌ക്കുളള (UNRWA) ധനസഹായവും അമേരിക്ക പിൻവലിച്ചേക്കുമെന്നും വാർത്ത ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തൊട്ട് മുമ്പാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. UNRWA ഇസ്രായേൽ വിരുദ്ധ പ്രവർത്തനം നടത്തുന്നതായി നെതന്യാഹു നേരത്തെ ആരോപിച്ചിരുന്നു.
ഡോണൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്തും മനുഷ്യാവകാശ സമിതിയിൽ നിന്ന് യുഎസ് പിൻമാറിയിരുന്നു. ജനുവരി 20 ന് ട്രംപ് രണ്ടാമത് അധികാരമേറ്റതിന് ശേഷം ആദ്യമെടുത്ത തീരുമാനമായിരുന്നു ലോകാരോഗ്യ സംഘടനയിൽ നിന്നും പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്നുള്ള പിൻമാറ്റം. യുഎൻ എന്ന പരമ്പരാഗത സംവിധാനം ആധുനിക ലോകക്രമത്തിന് യോജിച്ചതെല്ലന്ന അഭിപ്രായം യുഎസ് അടക്കമുള്ള രാജ്യങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്.