കാനഡ: കാനഡയിലെ ഒട്ടാവയിൽ ഐസ് ഹോക്കി മത്സരത്തിനിടെ യുഎസ് ദേശീയഗാനത്തിനിടെ കൂകിവിളിച്ച് കാണികൾ. കാനഡയ്ക്ക് മേൽ ഇറക്കുമതി തീരുവ ചുമത്തിയുള്ള ട്രംപിന്റെ പുതിയ ഉത്തരവിന് പിന്നാലെയാണ് അമേരിക്കയുമായുള്ള നാഷണൽ ഹോക്കി ലീഗ് മത്സരത്തിനിടെ കാണികളുടെ പ്രതിഷേധം.
ഞായറാഴ്ച യുഎസ് ടീമുമായി നടന്ന ബാസ്‌ക്കറ്റ്‌ബോൾ മത്സരത്തിനിടെയും സമാന രംഗം അരങ്ങേറിയിരുന്നു. കാനഡയിൽ നിന്നുമുള്ള ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്തിയുള്ള ട്രംപിന്റെ ഉത്തരവ് ചൊവ്വാഴ്‌ച പ്രാബല്യത്തിൽ വരാനിരിക്കെ കാനഡയിൽ എതിർപ്പ് ശക്തമാവുകയാണ്. അമേരിക്കയിലേക്കുള്ള യാത്രകൾ ഉപേക്ഷിച്ചും അമേരിക്കൻ നിർമിത വസ്തുക്കൾ വർജിക്കാൻ ആഹ്വാനം ചെയ്തുമാണ് ജനങ്ങളുടെ പ്രതിഷേധം.