Thursday, February 6, 2025

HomeAmericaട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരേ അടുത്ത നീക്കവുമായി ട്രംപ്: വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരേ അടുത്ത നീക്കവുമായി ട്രംപ്: വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി

spot_img
spot_img

വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരേ അടുത്ത നീക്കവുമായി ട്രംപ് രംഗത്തെത്തി. വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവില്‍ ഒപ്പുവെച്ചു.
ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്ക് വനിതാ ടീമുകളില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന സ്‌കൂളുകള്‍ക്ക് ഫെഡറല്‍ ഫണ്ട് നിഷേധിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരമുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

ട്രാന്‍സ്ജെന്‍ഡറുകള്‍ ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. 2028ല്‍ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിംപിക്സില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകളുടെ നിയമങ്ങള്‍ മാറ്റാന്‍ അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

വനിതാ അത്‌ലറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങള്‍ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെണ്‍കുട്ടികളെയും തല്ലാനും പരിക്കേല്‍പ്പിക്കാനും വഞ്ചിക്കാനും ഞങ്ങള്‍ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതല്‍ വനിതാ കായിക വിനോദങ്ങള്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും” ട്രംപ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments