വാഷിംഗ്ടണ്‍: അമേരിക്കന്‍ കാര്യക്ഷമതാ വകുപ്പിന്റെ സര്‍വ നിയന്ത്രണവും നല്കി അതിന്റെ തലപ്പത്ത് പ്രസിഡന്റ് ട്രെംപ് അവരോധിച്ച ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെ നടപടികളില്‍ തൊഴിലാളികള്‍ക്കിടയില്‍ കടുത്ത അമര്‍ഷം. ഈ സാഹചര്യത്തില്‍ .
മസ്‌കിനെ തൊഴിലാളിവിരുദ്ധ നടപടികളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷനായ എ.എഫ്.എല്‍.-സി.ഐ.ഒ രംഗത്തെത്തി. ജീവിക്കിക്കാനായി ജോലിയെടുക്കുന്ന തൊഴിലാളികള്‍െക്കതിരെ മസ്‌കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് നാടകം കളിക്കുയാണെന്ന് സംഘടന കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളേയും എ.എഫ്.എല്‍.-സി.ഐ.ഒ. പ്രസിഡന്റ് ലിസ് ഷുലര്‍ വിമര്‍ശിച്ചു.
കാര്യക്ഷമതാ വകുപ്പിന്റെ നിലപാടുകള്‍ക്കെതിരേ പലതരത്തിലുള്ള പ്രചാരണം ആരംഭിക്കുയാണ് തൊഴിലാളി യൂണിയനുകള്‍. കാപ്പിറ്റോള്‍ ഹില്ലിലെയും മറ്റ് തൊഴിലാളി ഗ്രൂപ്പുകളിലെയും സഖ്യകക്ഷികളുമായി ചേര്‍ന്ന് ശക്തമായ പ്രതിഷേധങ്ങളും ആലോചിക്കുന്നുണ്ട്.
വമ്പന്‍ റാലികള്‍ നടത്താനും ലക്ഷ്യമിടുന്നുണ്ട്
.