വാഷിംഗ്ടൺ: കഴിഞ്ഞ മാസം യു.എസ് പ്രസിഡന്‍റ് പദവി ഏറ്റെടുത്ത ഡോണൾഡ് ട്രംപിനെ വൈറ്റ് ഹൗസിലെത്തിക്കണ്ട ആദ്യ വിദേശ നേതാവായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇരുവരുടെയും സംഭാഷണത്തിനിടെ നെതന്യാഹു ട്രംപിനൊരു സമ്മാനം നല്‍കി. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ഹിസ്ബുള്ളയെ ആക്രമിച്ചത് പേജര്‍ ഉപയോഗിച്ചിട്ടായിരുന്നു. ഈ സംഭവത്തിന്‍റെ പ്രതീകമായി ഒരു സ്വര്‍ണപേജര്‍ ആണ് ട്രംപിന് നെതന്യാഹു സമ്മാനമായി നല്‍കിയത്.
ട്രംപ് ഒപ്പിട്ട ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് നെതന്യാഹുവിന് സമ്മാനമായി ലഭിച്ചത്. പേജറിനൊപ്പമുള്ള സ്വര്‍ണഫലകത്തില്‍ ‘ടു പ്രസിഡന്‍റ് ഡോണല്‍ഡ് ട്രംപ്, ഞങ്ങളുടെ ഏറ്റവും മികച്ച സുഹൃത്തും, ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയും’ എന്നാണ് കുറിച്ചിരിക്കുന്നത്.
2024 സെപ്റ്റംബര്‍ 17ന് ഹിസ്ബുള്ളക്കെതിരെ നടത്തിയ ആക്രമണം മികച്ച നീക്കമായിരുന്നെന്ന് സമ്മാനം ഏറ്റുവാങ്ങിയ ശേഷം ട്രംപ് പറഞ്ഞു. ഇരുവരുടെയും ഒപ്പുവച്ച ഫോട്ടോയായിരുന്നു ട്രംപ് തിരിച്ചു നല്‍കിയത്. ഈ മീറ്റിങ്ങിനു ശേഷമാണ് ഗാസയെ പുനര്‍നിര്‍മിക്കുമെന്നുള്ള ട്രംപിന്‍റെ പ്രഖ്യാപനം വരുന്നത്. ഈ പ്രഖ്യാപനം ചരിത്രം തിരുത്തുമെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം.