ഡാളാസ്: കുമ്പനാട് മേട്ടിൽ കുടുംബാംഗമായ പാസ്റ്റർ ജേക്കബ് എം മാത്യു (81) അന്തരിച്ചു. അന്നമ്മ മാത്യുവാണ് ഭാര്യ. സ്റ്റാൻലി മാത്യു, ബർണി മാത്യു, സ്റ്റെഫിനി വർഗീസ് എന്നിവർ മക്കളും ബിൻസി,ജെയ്‌മി, ഫിലിപ്പ് എന്നിവർ മരുമക്കളുമാണ്.
ഗബ്രിയേല മാത്യു, സോഫിയ വർഗീസ്, ലൂക്കാസ് മാത്യു, മായാ വർഗീസ്, സാക്കറി വർഗീസ് എന്നിവർ കൊച്ചുമക്കളാണ്. പരേതനായ എം എം തോമസ്, എം എം വർഗീസ്, എം എം ഫിലിപ്പ്, പൊന്നമ്മ മാമൻ, ഏലിയാമ്മ വർഗീസ്, എബ്രഹാം മേട്ടിൽ, ജോൺ മാത്യു മേട്ടിൽ എന്നിവർ സഹോദരങ്ങളാണ്. ദീർഘകാലം ചിക്കാഗോയിൽ കുടുംബവുമായി താമസിച്ച് സഭാ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു പരേതൻ.
ശവസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 9 മണി മുതൽ (Birkshire chapel, 9073 Berkshire Dr, Frisco, TX) ഡാലസിൽ വെച്ച് നടക്കും.