വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും 487 കൂടി അടിയന്തിരമായി ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമെന്നു അമേരിക്ക ഇന്ത്യയ്ക്ക് സൂചന നല്കി.
എന്നാല്‍ ഇവരെ എപ്പോഴാണ് ഇന്ത്യയിലേക്ക് കയറ്റിവിടുന്നതെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം 104 പേരുമായി അമേരിക്കന്‍ സൈനീക വിമാനം ഇന്ത്യയില്‍ പറന്നിറങ്ങിയിരുന്നു. ഈ വിമാനത്തിലെ യാത്രക്കാരില്‍ കുട്ടികളൊഴികെ എല്ലാവരേയും വിലങ്ങ് വച്ച നിലയിലായിരുന്നു എത്തിച്ചത്.
പ്രതിപക്ഷം ഉള്‍പ്പെടെ ഇക്കാര്യത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിനിടെയാണ് 487 പേരേക്കൂടി ഉടന്‍ ഇന്ത്യയിലേക്ക് മടക്കി അയക്ക്ുമെന്നു വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ വിലങ്ങ് വെച്ച് കൊടും കുറ്റവാളികളെപ്പോലെ ഇന്ത്യക്കാരെ അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിച്ച നടപടിയെ കേന്ദ്ര സര്‍ക്കാര്‍ ന്യായീകരിക്കാന്‍ ശ്രമിച്ചതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.