ടെഹ്‌റാൻ: തങ്ങൾക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ‍് ട്രംപിനെതിരെ ഇറാൻ. ഇനിയും തങ്ങൾക്കെതിരെ ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും ഇതിനു യാതൊരു മടിയുമുണ്ടാവില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി തുറന്നടിച്ചു. 1979ലെ ഇറാൻ വിപ്ലവത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ഇറാൻ പരമോന്നത നേതാവ് നിലപാട് വ്യക്തമാക്കിയത്. ‘‘അവര്‍ നമ്മളെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നു, നമ്മൾക്കെതിരെ ഭീഷണി മുഴക്കുന്നു. നമ്മളെ ഭീഷണിപ്പെടുത്തിയാല്‍ തിരിച്ചും ഭീഷണിമുഴക്കും. ഭീഷണി അവര്‍ നടപ്പാക്കിയാല്‍ നമ്മളും തിരിച്ചടിക്കും. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയ്ക്കുനേരെ ആക്രമണമുണ്ടായാല്‍ അവരുടെ രാജ്യസുരക്ഷയ്ക്കുനേരെ ആക്രമിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ല’’. – ഖമീനി സൈനിക കമാൻഡർമാരോടായി പറഞ്ഞു.
ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാൻ മടിക്കില്ല: ട്രംപിനെതിരെ തുറന്നടിച്ച് ഇറാൻ
RELATED ARTICLES