വാഷിംഗ്ടൺ: അമേരിക്കയിൽ അറുപത്തേഴു പേരുടെ മരണത്തിനിടയായ വിമാനങ്ങളുടെ കൂട്ടിയിടിക്ക് കാരണം ഹെലികോപ്റ്ററിന്റെ ട്രാക്കിoഗ് സാങ്കേതികവിദ്യയിലെ പിഴവെന്ന് സൂചന അപകടത്തിൽ ഹെലികോപ്റ്ററിന്റെ ട്രാക്കിങ് സാങ്കേതികവിദ്യ ഓഫായിരുന്നുവെന്ന് വെളിപ്പെടുത്തൽ.
എയർ ട്രാഫിക് കൺട്രോളിന് മെച്ചപ്പെട്ട നിയന്ത്രണത്തിനു സഹായിക്കുന്ന ഈ സംവിധാനം ഓഫാക്കിയത് ഗുരുതര പിഴവാണെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് പറഞ്ഞു.ഓട്ടമാറ്റിക് ഡിപ്പൻഡന്റ് സർവെൻസ്-ബ്രോഡ്‌കാസ് (എഡിഎസ്-ബി) എന്ന ഈ സംവിധാനം വിമാനത്തിൻ്റെ സഞ്ചാരം സംബന്ധിച്ച കൃത്യമായ വിവരം റഡാറിൽ ലഭിക്കുന്നതിനു മുൻപ് നൽകുന്നതാണ്. പരിശീലന പറക്കലിലായിരുന്ന ഹെലികോപ്റ്ററിലെ ഈ സംവിധാനം ഓഫായിരുന്നതും ഫെഡറൽ ഏവിയേഷൻ അഡ്‌മിനിസ്ട്രേഷൻ അന്വേഷിക്കുന്നുണ്ട്. അപകടത്തിൽ വിമാനത്തിലെ മുഴുവൻ യാത്രക്കാരും ഹെലികോപ്റ്ററിലെ മൂന്നു സൈനികരും ഉൾപ്പെടെ 67 പേർ കൊല്ലപ്പെട്ടിരുന്നു.