ഹ്യൂസ്റ്റണ്‍(ടെക്‌സാസ്): നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തീപിടിച്ച കാറില്‍ നിന്നും 16 കാരനെ സ്വന്തം ജീവന്‍ തന്നെ പണയം വെച്ച് രക്ഷിച്ച തുവറ്റും അജിത്തും ഒരുനാടിന്റെ മുഴുവന്‍ സ്‌നേഹാദരവ് ഏറ്റുവാങ്ങി. ഇരുവുടേയും ധീരതയിലൂടെ പതിനാറുകാരന്ജീവിതം തിരികെ ലഭിച്ചു. ഇവരുടെ രക്ഷാപ്രവര്‍ത്തനത്തിന് മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണ്‍ ( മാഗ്) ജനുവരി 26 ന് ഗുഡ് സമരിറ്റന്‍ അവാര്‍ഡ് നല്കിയാണ് ആദരിച്ചത്.
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണ്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനോട് അനുബന്ധിച്ചാണ് തുവറ്റ് വിന്നിനേയും അജിത്ത് പിള്ളയേയും ആദരിച്ചത്. ശക്തമായ മഴ സമയത്ത് കാർനിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപിടിച്ചു. കാറിനുളളിൽ നിന്നും പുറത്തിറങ്ങാനാവാതെ യുവാവ് കുടുങ്ങിയ സമയത്താണ് ഈ വഴി വന്ന അജിത്തും തുവറ്റും രക്ഷകരായി മാറിയത്. കാറിന്റെ ഗ്ലാസ് തകര്‍ത്ത് യുവാവിനെ കാറില്‍ നിന്നും പുറത്തിറക്കി. മിനിറ്റുകള്‍ക്കുള്ളില്‍ അപകടത്തില്‍പ്പെട്ട കാര്‍ തീ പടര്‍ന്ന് പൊട്ടിത്തെറിച്ചു. ദൈവത്തിന്റെ ഇടപടെലാണ് അന്നു തങ്ങള്‍ക്ക് രക്ഷകരാകാന്‍ കഴിഞ്ഞതെന്നാണ് ഇരുവരുടേയും പ്രതികരണം. മരണം മുന്നില്‍ കണ്ട നിമിഷത്തില്‍ തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയവരോടുള്ള കടപ്പാട് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നായിരുന്നു രക്ഷപെട്ട യുവാവിന്റെ പ്രതികരണം.
അപകടത്തെക്കുറിച്ചും രക്ഷാ പ്രവര്‍ത്തനത്തേക്കുറിച്ചും അപകടസ്ഥലത്തെത്തിയ ബോര്‍ഡ് അംഗവും പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ ജോണ്‍ ഡബ്ല്യു വര്‍ഗീസ് വിവരിച്ചപ്പോള്‍ അപകട തീവ്രതയുടെ നേര്‍ക്കാഴ്ച്ച ഓരോരുത്തര്‍ക്കും ലഭ്യമായി.അനുമോദന ചടങ്ങില്‍ മലയാളി അസോസിയേഷനിലെ 150 ലധികം അംഗങ്ങള്‍ പങ്കെടുത്തു.
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ. പി. ജോര്‍ജ്, ജഡ്ജി സുരേന്ദ്രന്‍ പട്ടേല്‍, ജഡ്ജി ജൂലി മാത്യു, സ്റ്റാഫോര്‍ഡ് മേയര്‍ കെന്‍ മാത്യു മിസോറി സിറ്റി മേയര്‍ റോബിന്‍ ഇളക്കാട്ട് തുടങ്ങിയവര്‍ സന്നിഹിതയാരിയിരുന്നു.രക്ഷകരായി മാറിയ ഇരുവരുടേയും ധീരമായ പ്രവൃത്തികള്‍ സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന നന്മയുടെ കണികകളാണ് ഓര്‍മിപ്പിക്കുന്നതെന്നു മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണ്‍ പ്രസിഡന്റ് ജോസ്.കെ ജോണ്‍ പറഞ്ഞു. ഇവരുടെ സിസ്വാര്‍ഥതയും ധീരതയും ആണ് ഒരു യുവാവിന്റെ ജീവിതം തിരികെപ്പിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യത്വത്തിന്റെയും നന്മയുടേയും പ്രതീകങ്ങളാണ് തുവറ്റും അജിത്തുമെന്നു സെക്രട്ടറി രാജേഷ്.എസ് വര്‍ഗീസ് പറഞ്ഞു. ഇവരുവേയും ആദരിക്കുന്നതില്‍ അസോസിയേഷന്‍ അഭിമാനിക്കുന്നു. ഇവരാണ് യാതാര്‍ഥ നായകന്‍മാരെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
സ്വന്തം ജീവന്‍പോലും അപകടത്തിലാകുമെന്നു അറിഞ്ഞിട്ടും മറ്റൊരാളെ രക്ഷിക്കാനിറങ്ങിയ ഇവരുരുടേയും മനുഷ്യത്വം ഏറെ പ്രശംസനീയമാണെന്നു ട്രഷറര്‍ സുജിത് ചാക്കോ അഭിപ്രായപ്പെട്ടു. വരും തലമുറയ്ക്ക് മാതൃകയാണ് ഇരുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.