വാഷിംഗ്ടൺ: അമേരിക്കൻ ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് ഇലോൺ മസ്കിനും ഡോജ് സംഘത്തിനും കോടതിയുടെ വിലക്ക്. 14 ദിവസത്തേയ്ക്കാണ് വിലക്ക് .
സർക്കാർ ജീവനക്കാരുടെ ശമ്പളവും, ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന സിസ്റ്റമാണ് മസ്കിന്റെ ഡോജ് ടീം ഉപയോഗിക്കാൻ ആരംഭിച്ചത്.. ജനങ്ങളുടെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന സിസ്റ്റം ഡോജ് ടീം ഉപയോഗിക്കുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചിരുന്നു. . ഡൗൺലോഡ് ചെയ്‌ത വിവരങ്ങൾ ഉടൻ നശിപ്പിക്കാനും ഡോജ് സംഘത്തോട് കോടതി ആവശ്യപ്പെട്ടു.