വാഷിംഗ്ടൺ: അനധികൃത കുടിയേറ്റത്തിന്റെ . പേരിൽ തൊഴിലിടങ്ങളിൽ ഉൾപ്പെടെ കർശനപരിശോധന വ്യാപകമാക്കിയതോടെ എല്ലാ രേഖകളും ഉള്ള വിദ്യാർഥികൾ പോലും പാർട്ടൈം ജോലി കളിൽ നിന്ന് വിട്ടുനിലക്കുന്നു.
കുടിയേറ്റക്കാരെ നാടുകടത്തുമെന്ന ട്രംപിന്‍റെ നയവും ഭീഷണിയും കാരണമാണ് ഇന്ത്യൻ വിദ്യാർഥികൾ പാർട്ട് ടൈം ജോലികൾ ഉപേക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട് ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയാൽ പിന്നെ ദിവസങ്ങളോളം അതിന് പിന്നാലെ നടക്കേണ്ടി വരുന്ന സ്ഥിതിയാണ്. ഇത് പാർട്ട് ടൈം ജോലി ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. എല്ലാ രേഖകളും ഉള്ളവർക്ക് പോലും കാര്യങ്ങൾ അത്ര എളുപ്പം പരിശോധനകൾ കഴിയില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നു.
അധികാരികളുമായുള്ള ഏറ്റുമുട്ടൽ ഭയന്ന് വിദ്യാർഥികൾ പാർട്ട് ടൈം ജോലി ഉപേക്ഷിക്കുന്നത് വളരെയധികം കൂടുതലായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യൻ വിദ്യാർഥികളുടെ മാത്രം കാര്യമല്ല, അമേരിക്കയിലെ വിദേശ വിദ്യാർഥികളുടെയെല്ലാം കാര്യം ഇതേപോലെയാണ്.