Sunday, February 23, 2025

HomeAmerica56 ചീട്ടുകളി മത്സരം ജൂൺ 14 ശനി എൽമോണ്ടിൽ; കാഷ് അവാർഡുകൾ സമ്മാനം

56 ചീട്ടുകളി മത്സരം ജൂൺ 14 ശനി എൽമോണ്ടിൽ; കാഷ് അവാർഡുകൾ സമ്മാനം

spot_img
spot_img

മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക്: അച്ചടി മാധ്യമ രംഗത്ത് ചുവടുറപ്പിച്ച് ന്യൂയോർക്കിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാളം പത്രമായ “മലയാളം ഗ്ലോബൽ വോയിസും” എൽമോണ്ടിലെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ കേരളാ സെൻറ്ററും സംയുക്തമായി 56 ചീട്ടുകളി മത്സരം നടത്തുന്നതിന് തയ്യാറെടുക്കുന്നു. നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ചീട്ടുകളിയിൽ താൽപ്പര്യമുള്ളവർക്ക്‌ പ്രസ്തുത നാഷണൽ ചീട്ടുകളി മത്സരത്തിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.

ഇപ്പോൾ തന്നെ ഇരുപത്തിയഞ്ചിൽ പരം ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നതിന് താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തുണ്ട്. എൽമോണ്ടിലെ കേരളാ സെന്ററിൽ (The Kerala Center, 1824 Fairfax Street, Elmont, NY 11003) വച്ച് ജൂൺ 14 ശനിയാഴ്ച രാവിലെ 8 മണി മുതൽ മത്സരം ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്യുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ വേദിയിൽ ചീട്ടുകളി മത്സരം നടത്തി വിജയിപ്പിച്ച് പരിചയമുള്ളവരാണ് ഈ മത്സരത്തിൻറെ സംഘാടകർ.

നിശ്ചിത സമയത്തിനുള്ളിൽ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്ക് മാത്രമേ ചീട്ടുകളി മത്സരത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ. നിശ്ചിത എണ്ണത്തിൽ കൂടുതൽ ടീമുകളെ പങ്കെടുപ്പിക്കുവാൻ സാദ്ധ്യമല്ലാത്തതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്കാകും മത്സരത്തിൽ പങ്കെടുക്കുന്നതിന് മുൻഗണന. ആകർഷകമായ ക്യാഷ് അവാർഡും ട്രോഫിയുമാണ് വിജയികൾക്കുള്ള സമ്മാനം. മത്സര നിബന്ധനകളും വിശദ വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.

പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് ബന്ധപ്പെടുക:

(1) Philip Madathil (Chief Editor of Malayalam Global Voice) – 917-459-7819 (2) Alex Esthappan (Kerala Center) – 516-503-9387 (3) Abraham Philip (Kerala Center) – 646-533-3764 (4) Tom Thomas – (Committee Member) -347-537-8200 (5) Nithin Eapen – (Committee Member)- 203-298-8096 (6) Bobby (Committee Member) – 646-261-6314 (7) Thomas Kolady (Committee Member)- 516-972-1287.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments