Sunday, March 30, 2025

HomeAmericaകോടതി വിലക്കിനു പിന്നാലെ മസ്കിനു പിന്തുണയുമായി ട്രംപ്

കോടതി വിലക്കിനു പിന്നാലെ മസ്കിനു പിന്തുണയുമായി ട്രംപ്

spot_img
spot_img

 വാഷിംഗ്ടൺ: അമേരിക്കൻ യുഎസ് ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് ഇലോൺ മസ്കിനേയും ഡോജ് സംഘത്തിനേയും കോടതി വിലക്കിയതിനു പിന്നാലെ മസ്കിനു പിന്തുണയുമായി ട്രംപ് .

ഡോജ് ടീമിനെ നയിക്കുന്ന ഇലോൺ മസ്കിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് പ്രസിഡന്റ് ട്രംപ് രംഗത്തെത്തി. മസ്‌ക്കും ഡോജ് ടീമും മികച്ചതെന്നാണ് ട്രംപിന്‍റെ പരാമ‍ർശം. മസ്കിന്റെ പ്രവർത്തനങ്ങൾ കോടതി വിലക്കിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം.. ഒന്നും നേടാനില്ലാതെയാണ് സർക്കാരിന് വേണ്ടി മസ്‌ക്ക് പ്രവർത്തിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഇനി വിദ്യാഭാസ വകുപ്പിലും, പെന്റഗണിലും ചിലവുകൾ വെട്ടികുറക്കുമെന്നും പ്രസിഡന്‍റ് ട്രംപ് വ്യക്തമാക്കി.

 സർക്കാർ ജീവനക്കാരുടെ ശമ്പളവും, ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന സിസ്റ്റമാണ് മസ്കിന്റെ ഡോജ് ടീം ഉപയോഗിക്കാൻ തുടങ്ങിയത്. ജനങ്ങളുടെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന സിസ്റ്റം ഡോജ് ടീം ഉപയോഗിക്കുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചിരുന്നു. 14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ഡൗൺലോഡ് ചെയ്‌ത വിവരങ്ങൾ ഉടൻ നശിപ്പിക്കാനും ഡോജ് സംഘത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments