കാലിഫോര്‍ണിയ: കാലിഫോര്‍ണിയന്‍ സ്വദേശിനിയായ യുവതി ബേക്കേഴ്സ്ഫീല്‍ഡിലെ ഹാര്‍ട്ട് പാര്‍ക്കില്‍ അമേരിക്കന്‍ പതാക അഴിച്ചുമാറ്റി പകരം മെക്സിക്കന്‍ പതാക ഉയര്‍ത്തി 24കാരിയായ ക്രിസ്റ്റല്‍ അഗ്വിലാറിയാണ് മെക്‌സിക്കന്‍ പതാക ഉയര്‍ത്തിയത്. കൊടിമരത്തിന് ചുറ്റുമുണ്ടായിരുന്ന ചങ്ങല മുറിച്ച് അകത്തുകയറിയ യുവതി യുഎസ് പതാക താഴെയിറക്കി ചെളിയിലേക്ക് വലിച്ചെറിഞ്ഞെന്നും പകരം മെക്‌സിക്കോയുടെ പതാക ഉയര്‍ത്തിയെന്നും പൊലീസ് പറയുന്നു.
പിടിച്ചുമാറ്റാനെത്തിയ സുരക്ഷാ സേനയോട് ഇത് മെക്‌സിക്കന്‍ ഭൂമിയാണെന്നു പറഞ്ഞു കയര്‍ത്ത യുവതി ഞാന്‍ എന്ത് ചെയ്യണമെന്ന് നിങ്ങള്‍ പറയേണ്ടതില്ലെന്നു പറഞ്ഞു ക്ഷുഭിതായായി. തുടര്‍ന്ന് ക്രിസ്റ്റല്‍ അഗ്വിലാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അമേരിക്കന്‍ പതാക താഴെയിറക്കാന്‍ ഒരാള്‍ ശ്രമിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
പോലീസ് എത്തിയപ്പോഴേയ്ക്കും അമേരിക്കന്‍ പതാക അഴിച്ചുമാറ്റിയ യുവതി മെക്‌സിക്കന്‍ പതാക ഉയര്‍ത്തിക്കഴിഞ്ഞിരുന്നു. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ലഹരിമരുന്നു കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യുവതിയെ ജയിലിലടച്ചു