Saturday, March 29, 2025

HomeAmericaട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ  വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല

ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ  വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല

spot_img
spot_img

അരിസോണ: അനധികൃത കുടിയേറ്റവുമായി ബന്ധ പ്പെട്ട് അമേ രിക്കൻ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയം ഇന്ത്യൻ വിദ്യാർഥികളെ ബാധിക്കില്ലെന്ന് അരിസോണ സർവകലാശാല.

 അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിഷമിക്കേണ്ടതില്ലെന്ന് അരിസോണ സർവകലാശാ (എ എസ് യു) പ്രസിഡന്റ് മൈക്കല്‍ എംക്രോ വ്യക്തമാക്കി.  എ എസ് യു, ജി എസ് വി ആന്റ് എമെറിറ്റസ് ഉച്ചകോടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ട്രംപിന്റെ നയങ്ങള്‍ കാമ്പസുകളെ ബാധിക്കില്ലെന്നും കൃത്യമായ  വിദ്യാര്‍ഥി വിസകളുമായി യു എസില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയല്ല ഈ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.യു.എസിലെ ഏറ്റവും വലിയ പൊതു സര്‍വകലാശാലകളില്‍ ഒന്നാണ്അരിസോണ . നേരിട്ട് 80,000 വിദ്യാര്‍ഥികളും ഓണ്‍ലൈനില്‍ 65,000 പേരുമാണ് ഇവിട പഠിക്കുന്നത്.  ഏകദേശം 6,600 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നിട്ടുള്ളതിനാല്‍ എ എസ് യുവിന്റെ അന്താരാഷ്ട്ര വിദ്യാര്‍ഥി സമൂഹത്തിന്റെ മുന്‍നിര രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യക്കാര്‍ വളരെ കഴിവുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.  

എല്ലാ രംഗത്തും കഴിവുള്ള ഇന്ത്യക്കാര്‍ പുതിയ പരിതസ്ഥിതികളുമായി സുഗമമായി പൊരുത്തപ്പെടുന്നുവെന്നും എ എസ് യുവില്‍ ചില ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേതാക്കളായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ വിദ്യാര്‍ഥി സംഘടനയുടെ രണ്ട് പ്രസിഡന്റുമാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സാധാരണയായി ‘പുറന്തള്ളപ്പെട്ടതായി’ തോന്നുന്നില്ലെന്ന് താന്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ക്യാമ്പസ് നേതാക്കളാകുകയും ക്യാമ്പസ് ജോലികളും ഇന്റേണ്‍ഷിപ്പുകളും നേടുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments