Sunday, February 23, 2025

HomeAmericaട്രംപ് - മോദി കൂടിക്കാഴ്ച: തീരുവ വിഷയങ്ങൾ ചർച്ചയാവും

ട്രംപ് – മോദി കൂടിക്കാഴ്ച: തീരുവ വിഷയങ്ങൾ ചർച്ചയാവും

spot_img
spot_img

വാഷിംഗ്ടൺ: ഡോണള്‍ഡ് ട്രംപ് രണ്ടാംതവണയും പ്രസിഡന്‍റായി ചുമതലയേറ്റെടുത്ത ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ  യു.എസ്. സന്ദര്‍ശനമാണിത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ മോദി ട്രംപുമായി പ്രത്യേകവും ഉദ്യോഗസ്ഥതലത്തിലും ചര്‍ച്ചകള്‍ നടത്തും.

ഈ ചര്‍ച്ചകളില്‍ നാടുകടത്തല്‍ വിഷയം ഉന്നയിക്കുമെന്നാണ് പ്രതീക്ഷ. ശേഷിക്കുന്ന ഇന്ത്യക്കാരെ കൊണ്ടുവരുമ്പോള്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. കഴിഞ്ഞയാഴ്ച 104 ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിയിച്ച് സൈനിക വിമാനത്തില്‍ എത്തിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാവുകയും വിദേശകാര്യ മന്ത്രാലയം യു.എസിനെ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. 

വ്യാപാരം, ഇറക്കുമതി തീരുവ, പ്രതിരോധ രംഗത്തെ സഹകരണം തുടങ്ങിയ വിഷയങ്ങളും മോദിയും ട്രംപും ചര്‍ച്ച ചെയ്യും. ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതി തീരുവ വന്‍തോതില്‍ ഉയര്‍ത്തിയ ട്രംപ് ഇന്ത്യയോട് അത്തരം കടുത്ത സമീപനം ഇതുവരെ സ്വീകരിച്ചിട്ടില്ല. മോദി– ട്രംപ് ചര്‍ച്ചയ്ക്കുശേഷം സംയുക്ത പ്രസ്താവനയ്ക്കും സാധ്യതയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments