വാഷിംഗ്ടൺ: മതപരമായ കാര്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വൈറ്റ്ഹൗസിൽ ഫെയ്ത്ത് ഓഫീസ് ആരംഭിക്കുന്നതിനുളള ഫയലിൽ ഒപ്പു വെച്ചു. മതപരമായ കാര്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം ഇക്കുറി നല്കുന്നതിന്റെ ഭാഗമായാണ് ഇത്തമൊരു ഉത്തരവിൽ ഒപ്പുവെച്ചതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.
ഡൊമസ്റ്റിക് പോളിസി കൗണ്‍സിലിന്റെ ഭാഗമായിട്ടായിരിക്കും ഫെയ്ത്ത് ഓഫീസ് പ്രവര്‍ത്തിക്കുക. ടെലി ഇവാഞ്ചലിസ്റ്റ്- പോള വൈറ്റ് ആയിരിക്കും ഫെയ്ത്ത് ഓഫീസിന് നേതൃത്വം നല്‍കുകയെന്നാണ് സൂചന. വൈസ് പ്രസിഡന്റ് ജെ . ഡിവാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുടങ്ങിയ ക്രിസ്ത്യന്‍ ദേശീയവാദികളുമായി ബന്ധമുള്ള നിരവധി കാബിനറ്റ് അംഗങ്ങളെയും ട്രംപ് ഫെയ്ത്ത് ഓഫീസിലേക്ക് നിയമിക്കുകയും ചെയ്തു.അമേരിക്കയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുളള അതിക്രമ ഇല്ലാതാക്കാന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്സിനെയും നിയമിച്ചു. ട്രംപ് ആദ്യമായി അധികാരത്തില്‍ എത്തിയപ്പോഴും മതപരമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. വൈറ്റ് ഹൗസിനടുത്തുള്ള ഒരു പള്ളിക്ക് പുറത്ത് ബൈബിളുമായി പോസ് ചെയ്തതും, ഓവല്‍ ഓഫീസില്‍ ഇവാഞ്ചലിക്കലുകളുമായി പ്രാര്‍ത്ഥനാ യോഗങ്ങള്‍ നടത്തിയതും ഇതിന് ഉദാഹരണങ്ങളാണ്.
എന്നാല്‍ ഇപ്പോള്‍ തനിക്ക് ഒരു മതപരമായ ഉണര്‍വ് അനുഭവപ്പെട്ടതായി ട്രംപ് അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പെന്‍സില്‍വാനിയയിലെ ബട്ട്‌ലറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വെടിയേറ്റതിനെ തുടര്‍ന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടതിനുശേഷം താന്‍ കൂടുതല്‍ വിശ്വാസിയായി മാറിയെന്ന് ട്രംപ് പറഞ്ഞിരുന്നു.