Monday, March 31, 2025

HomeAmericaഫ്രാന്‍സുമായി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ച് മോദി വാഷിങ്ടണിലേയ്ക്ക്‌

ഫ്രാന്‍സുമായി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ച് മോദി വാഷിങ്ടണിലേയ്ക്ക്‌

spot_img
spot_img

മാര്‍സെ: ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് വാഷിംഗ്ടണിലേക്ക് തിരിച്ചു. ഫ്രാന്‍സിന്റെ സഹായത്തോടെ കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാനുള്ള പ്രാരംഭ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. ഫ്രാന്‍സില്‍ നിന്ന് കൂടുതല്‍ ജെറ്റ് എഞ്ചിനുകളും മിസൈലുകളും വാങ്ങും. മാര്‍സെയിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് മോദിയും ഇമ്മാനുവേല്‍ മാക്രോണും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

മാര്‍സെയിലെ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനും ഇന്ത്യന്‍ വംശജര്‍ വന്‍ സ്വീകരണമാണ് നല്കിയത്. ഇന്നലെ പാരീസില്‍ നടന്ന എഐ ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷമാണ് രണ്ടു നേതാക്കളും മാര്‍സെയിലെത്തിയത്. ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യ ഫ്രാന്‍സ് ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള ധാരണയിലെത്തി. ഫ്രാന്‍സില്‍ നിന്ന് ചെറിയ ആണവ റിയാക്ടറുകളും. ആധുനിക റിയാക്ടറുകളും ഇന്ത്യ വാങ്ങും. മഹാരാഷ്ട്രയിലെ ജയ്താപൂരില്‍ ഫ്രാന്‍സ് സ്ഥാപിക്കുന്ന ആണവ റിയാക്ടറുകള്‍ക്ക് പുറമെയാണിത്.

ജെറ്റ് എഞ്ചീനുകള്‍, ഹെലികോപ്റ്റര്‍ എഞ്ചിനുകള്‍, മിസൈലുകള്‍ എന്നിവ ഫ്രാന്‍സില്‍ നിന്ന് വാങ്ങാനും ധാരണയായി. ഇന്ത്യയിലെ പിനാക റോക്കറ്റ് ലോഞ്ചര്‍ സംവിധാനം വാങ്ങുന്നത് പരിശോധിക്കാന്‍ ഫ്രഞ്ച് സംഘത്തെ അയക്കാമെന്ന് മക്രോണ്‍ സമ്മതിച്ചു. കാലാവസ്ഥ വ്യതിയാനം ചെറുക്കാനുള്ള പാരീസ് ഉടമ്പടിയില്‍ ഇന്ത്യയും ഫ്രാന്‍സും ഉറച്ചു നില്ക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങിയ സാഹചര്യത്തില്‍ ഈ പ്രഖ്യാപനം ശ്രദ്ധേയമായി. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചു മണിക്കാണ് മോദി വാഷിംഗ്ടണിലേക്ക് തിരിച്ചത്. വൈറ്റ് ഹൗസിന് എതിര്‍വശത്തുള്ള പ്രസിഡന്റ്ഷ്യല്‍ ഗസ്റ്റ് ഹൗസായ ബ്ളെയര്‍ ഹൗസിലാകും മോദി തങ്ങുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments