വാഷിംഗ്ടണ്‍: സര്‍ക്കാര്‍ ജീവനക്കാർക്ക് ട്രംപ് പ്രഖ്യാപിച്ച ‘സ്വയം പിരിഞ്ഞുപോകല്‍’ പദ്ധതിക്കു ഏര്‍പ്പെടുത്തിയ താത്കാലിക സ്റ്റേ നീട്ടി കോടതി. ബോസ്റ്റൺ ജില്ലാ കോടതിയാണ് സ്റ്റേ നീട്ടിക്കൊണ്ട് ഉത്തരവിട്ടത്. തൊഴിലാളിസംഘടനകള്‍ക്ക് താത്കാലിക ആശ്വാസം നല്‍കുന്നതാണ് വിധി. ചെലവ് കുറയ്ക്കുക എന്നതിന്റെ ഭാഗമായി ഫെഡറല്‍ തൊഴിലാളികളെ ചുരുക്കുക എന്നതാണ് എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിന്റെ ലക്ഷ്യം.
അമേരിക്കയിലെ സര്‍ക്കാര്‍ജീവനക്കാരുടെ എണ്ണം വൻ തോതിൽ കുറയ്ക്കാനുള്ള ട്രംപിന്റെ നീക്കത്തിന്റെ ഭാഗമായാണ് പദ്ധതി.പദ്ധതിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത് തൊഴിലാളി യൂണിയനുകള്‍ കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോൾ സ്റ്റേ നീട്ടിക്കൊണ്ടുള്ള വിധിവ്യാഴാഴ്ച അര്‍ധരാത്രിവരെയായിരുന്നു പദ്ധതിപ്രകാരം രാജിസമര്‍പ്പിക്കാനുള്ള സമയപരിധി. ഇതിനോടകം 60,000 ഫെഡറല്‍ ജീവനക്കാര്‍ രാജിക്കത്ത് നല്‍കി. രാജി വെക്കുന്നവർക്ക് സെപ്റ്റംബര്‍ 30 വരെയുള്ള ശമ്പളം നല്‍കും.
പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവച്ച ജില്ലാ ജഡ്ജി ജോര്‍ജ്ജ് ഒടൂള്‍, താല്‍ക്കാലിക നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസ് വീണ്ടും കോടതി പരിഗണിക്കുന്നത് വരെ നിരോധന ഉത്തരവ് നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.വിദേശ സഹായം നല്‍കുന്ന യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിനെയും ഉപഭോക്തൃ നിരീക്ഷണ ഏജന്‍സിയായ കണ്‍സ്യൂമര്‍ ഫിനാന്‍സ് പ്രൊട്ടക്ഷന്‍ ബ്യൂറോയെയും പിരിച്ചുവിടാനും വകുപ്പ് ശ്രമിക്കുന്നുണ്ട്.