വാഷിങ്ടൺ: യു.എസ് സർക്കാറിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ഏജൻസികളും പൂട്ടണമെന്ന് വ്യവസായിയും ശതകോടീശ്വരനുമായ ഇലൺ മസ്ക്. വേരോടെ പിഴുതുമാറ്റിയില്ലെങ്കിൽ കളകൾ വീണ്ടും വളരുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ നടന്ന ലോക സർക്കാർ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മസ്ക്.
വിദേശ രാജ്യങ്ങളിലെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്ന യു.എസ് എയ്ഡ് ഏജൻസി പൂട്ടാനുള്ള മസ്കിന്റെ നീക്കം വൻ വിവാദമായിരുന്നു. യു.എസ് ട്രഷറിയിൽ നിന്ന് രഹസ്യ വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതും എതിർപ്പിന് ഇടയാക്കി.