മാര്‍ച്ച് 8 ശനിയാഴ്ച ചിക്കാഗോ ക്‌നാനായ സെന്ററില്‍
മാത്യു തട്ടാമറ്റം
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് അണിയിച്ചൊരുക്കുന്ന 12-ാമത് നാഷണല്‍ ചീട്ടുകളി മത്സരം 2025 മാര്‍ച്ച് 8 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ചിക്കാഗോ ക്‌നാനായ സെന്ററില്‍ (1800 ഋ., ഛമസീോ ടൃേലല,േ ഉലുഹമശില െകഘ 60018) വച്ചാണ് മത്സരം നടത്തുന്നത്.
ഈ വാശിയേറിയ മത്സരത്തില്‍ 28 (ലേലം) ഒന്നാം സമ്മാനം സെന്റ് മേരീസ് പെട്രോളിയം സ്‌പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും കെ.കെ. ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ങമവമൃമഷമ എീീറ,െ ചശഹല െ& ഞീ്യമഹ ഏൃീരലൃ,െ ങ.േ ജൃീുെലര േസ്‌പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം സജി മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും എവര്‍റോളിംഗ് ട്രോഫിയും, നാലം സമ്മാനം ജോയി നെല്ലാമറ്റം സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയുമാണ്.
റമ്മി മത്സരത്തില്‍ ഒന്നാം സമ്മാനം ബിജു പൂത്തുറയില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 1501 ഡോളറും മാത്യു പൂത്തുറയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം കുരുവിള ഇടുക്കുതറ സ്‌പോണ്‍സര്‍ ചെയ്യുന്ന 751 ഡോളറും ട്രോഫിയും, മൂന്നാം സമ്മാനം ക്ലിയര്‍ ടാക്‌സ് കണ്‍സള്‍ട്ടിംഗ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളറും ട്രോഫിയും, നാലാം സമ്മാനം സൈമണ്‍ ചക്കാലപ്പടവില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 251 ഡോളറും ട്രോഫിയുമാണ്.
ഭാരവാഹികളായ റൊണാള്‍ഡ് പൂക്കുമ്പേല്‍ (പ്രസിഡന്റ്), സണ്ണി ഇണ്ടിക്കുഴി (വൈസ് പ്രസിഡന്റ്), രാജു മാനുങ്കല്‍ (സെക്രട്ടറി), ബിജോയ് കാപ്പന്‍ (ട്രഷറര്‍), തോമസ് പുത്തേത്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരും ചീട്ടുകളി കോ-ഓര്‍ഡിനേറ്റേഴ്‌സായ സിബി കദളിമറ്റം, ബെന്നി മച്ചാനിക്കല്‍, സാബു ഇലവുങ്കല്‍, ലൂക്കാച്ചന്‍ പൂഴിക്കുന്നേല്‍ എന്നിവരും, അലക്‌സ് പടിഞ്ഞാറേലിന്റെ നേതൃത്വത്തിലുള്ള ജഡ്ജിംഗ് പാനലും, ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍മാരായി മനോജ് വഞ്ചിയില്‍, അഭിലാഷ് നെല്ലാമറ്റം എന്നിവരും തയ്യാറായിക്കഴിഞ്ഞു. ഈ വാശിയേറിയ മത്സരത്തിലേക്ക് നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളി ചീട്ടുകളി പ്രേമികളെയും ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ മെമ്പേഴ്‌സിന്റെ പേരില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ടൂര്‍ണമെന്റ് കമ്മിറ്റിയും സ്വാഗതം ചെയ്യുന്നു.
For More Information
Ronald Pookumbel (President) +1 (630) 935-9655, Sunny Indikkuzhy (Vice President) +1 (630) 674-7869, Raju Manunkal (Secretary) +1 (847) 942-5162, Bijoy Kappen (Treasurer) +1 (630) 656-7336Thomas Puthethu (Joint Secretary) +1 (847) 361-2659, Sibi kadalimattom +1 (847) 338-8265, Sabu elavunkal +1 (847) 208-8894