വാഷിംഗ്ടൺ: ആഴ്ച്ചകളായി ചർച്ചയായിരുന്ന മുൻ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയും ഭാര്യ മിഷേലും വേർപിരിയുന്നുവെന്ന വാർത്തകൾക്ക് വിരാമം, അഭ്യൂഹങ്ങൾക്കും വാർത്തകൾക്കും വിരാമമിട്ടു ഇരുവരും പരസ്‌പരം പ്രണയ ദിനാശംസകൾ നേർന്നു
മിഷേലിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഒബാമ തൻ്റെ പ്രണയ സന്ദേശം എക്സിൽ കുറിച്ചത്.ഒബാമയും നടി ജെനിഫർ അനിസ്‌റ്റണും തമ്മിൽ പ്രണയബന്ധത്തിലാണെന്നും മിഷേലുമായി ഒബാമ വേർപിരിയലിന്റെ വക്കിലാണെന്നുമുള്ള വാർത്തകൾ തള്ളിയാണ് ഇരുവരുടേയും പ്രണയദിനാശംസകൾ.
“32 വർഷം ഒരുമിച്ചു കഴിഞ്ഞിട്ടും നീ ഇപ്പോഴും എന്നെ അതിശയിപ്പിക്കുന്നു, ഹാപ്പി വാലന്റൈൻസ് ഡേ” – മിഷേലിനെ ടാഗ് ചെയ്ത് ഒബാമ എക്സിൽ കുറിച്ചു. “എനിക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരാളുണ്ടെങ്കിൽ, അതു നിങ്ങളാണ്. നിങ്ങളാണെന്റെ്റെ താങ്ങും തണലും. എപ്പോഴും കൂടെ ഉണ്ടായിട്ടുണ്ട്, എപ്പോഴും ഉണ്ടാവുകയും ചെയ്യും.ഹാപ്പി വാലന്റൈൻസ് ഡേ പ്രിയപ്പെട്ടവനേ’ – മിഷേൽ എക്സിൽ കുറിച്ചു.