സതീശന്‍ നായര്‍
ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(ഐ.ഓ.സി.) മാത്രമായിരിക്കും ഗള്‍ഫ് രാജ്യങ്ങളൊഴിച്ച് മറ്റു എല്ലാ രാജ്യങ്ങളിലേയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രവാസി സംഘടന. ഏ.ഐ.സി.സി. പ്രസിഡന്റ് ഘാര്‍ഗയുടെ നിര്‍ദ്ദേശപ്രകാരം ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഒരു പത്രകുറിപ്പിലൂടെ ഫെബ്രുവരി 14-ാം തീയതി അറിയിച്ചതാണ്.
പ്രവാസികളുടെ ഇടയില്‍ തെറ്റിദ്ധാരണയും വിഭാഗീയതയും ഉണ്ടാക്കി ഓ.ഐ.സി.സി.എന്ന സംഘടന അമേരിക്കയിലും ഗള്‍ഫ് നാടൊഴികെ മറ്റു രാജ്യങ്ങളിലും പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നതിന്റെ സാഹചര്യത്തിലാണ് എ.ഐ.സി.സി. ശക്തമായ തീരുമാനമെടുത്തുകൊണ്ട് ഗള്‍ഫ് നാട് ഒഴികെ മറ്റു രാജ്യങ്ങളിലും പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നതിന്റെ സാഹചര്യത്തിലാണ് എ.ഐ.സി.സി. ശക്തമായ തീരുമാനമെടുത്തുകൊണ്ട് ഗള്‍ഫ് നാട് ഒഴികെ മറ്റൊരു രാജ്യത്തു ഒ.ഐ.സി.സി. പ്രവര്‍ത്തുക്കുവാന്‍ പാടുള്ളതല്ല എന്ന നിര്‍ദ്ദേശം നല്‍കിയത്.
ദീര്‍ഘകാലമായി തുടര്‍ന്നു വന്ന ഈ പ്രതിസന്ധിക്ക് പരിഹാരമായതില്‍ സന്തോഷമുണ്ടെന്ന് ഐ.ഓ.സി. ചെയര്‍മാന്‍ സാം പിട്രോഡ, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഐ.ഓ.സി പ്രസിഡന്റ് മെഹിന്ദര്‍ സിംഗ്, ഐ.ഓ.സി. കേരളാ ഘടകം ചെയര്‍മാന്‍ തോമസ് മാത്യു, പ്രസിഡന്റ് സതീശന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.