ന്യൂയോര്‍ക്ക്: നരേന്ദ്രമോദിയെ വാതോരാതെ പുകഴ്ത്തുകയാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍. മോദിയ്ക്ക് ട്രംപ് നല്‍കുന്ന സ്നേഹവും ആദരവും മിക്ക ലോകമാദ്ധ്യമങ്ങളിലും നിറയുന്നു. ട്രംപ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതില്‍ പിന്നെ അമേരിക്കയില്‍ എത്തുന്ന നാലാമത്തെ ലോക നേതാവാണ് മോദി.
വിദേശ മാധ്യമങ്ങള്‍ മോദിയുടെയും ട്രംപിന്റെയും ഈ സൗഹാര്‍ദ്ദപരമായ കാഴ്ചപ്പാടുകളും ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും വിലയിരുത്തി കൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, താരിഫ്, കുടിയേറ്റം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ ആണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിരിക്കുന്നത്. ജപ്പാന്‍ പ്രധാനമന്ത്രി ഇഷിബ ആയിരുന്നു ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി അമേരിക്കയില്‍ എത്തിയത്. അതേസമയം, മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനമാണ് മാദ്ധ്യമങ്ങള്‍ വലിയ ചര്‍ച്ചയാക്കിയിരിക്കുന്നത്.
ഇന്ത്യയുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുമെന്ന വിഷയമാണ് അമേരിക്കക്ക് താല്‍പ്പര്യമെന്നാണ് മിക്ക യുഎസ് മാദ്ധ്യമങ്ങളും എടുത്തു പറയുന്നത്. മോദി ട്രംപ് ചര്‍ച്ചയെ മറ്റ് ലോക നേതാക്കള്‍ക്കുള്ള മാസ്റ്റര്‍ക്ലാസ് എന്നാണ് സി എന്‍ എന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ട്രംപുമായി ചര്‍ച്ച നടത്താനുള്ള വഴികളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയില്‍ നിന്ന് അറിയണമെന്ന് ഒരു മുതിര്‍ന്ന സിഎന്‍എന്‍ പത്രപ്രവര്‍ത്തകന്‍ പറയുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്.