Sunday, February 23, 2025

HomeAmericaഫിലാഡല്‍ഫിയ ഈഗിള്‍സിന്റെ സൂപ്പര്‍ ബൗള്‍ വിജയം പമ്പ ആഘോഷിച്ചു

ഫിലാഡല്‍ഫിയ ഈഗിള്‍സിന്റെ സൂപ്പര്‍ ബൗള്‍ വിജയം പമ്പ ആഘോഷിച്ചു

spot_img
spot_img

(ജോര്‍ജ്ജ് ഓലിക്കല്‍)

ഫിലാഡല്‍ഫിയ: അമേരിക്കയുടെ കായിക മാമാങ്കമായ ഫുട്‌ബോളിന്റെ കലാശപോരാട്ടത്തില്‍ നിലവിലുള്ള ലോക ചാമ്പ്യന്മാരായ കന്‍സസ് സിറ്റി ചീഫിനെ വാശിയേറിയ പോരാട്ടത്തിലൂടെ (40-22)ന് തറപറ്റിച്ച് ഫിലാഡല്‍ഫിയ ഈഗിള്‍സ് ലോക ചാമ്പ്യന്മാരായി.

പമ്പ മലയാളി അസ്സോസിയേഷന്‍ ഈഗിള്‍സിന്റെ വിജയം ആഘോഷിക്കുന്നതിന് പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ ഒത്തു ചേര്‍ന്നു. ഇത് രണ്ടാം പ്രാവശ്യമാണ് ഈഗിള്‍സ് ലോക ചാമ്പ്യന്മാരാകുന്നത്.

എല്ലാ വര്‍ഷവും സെപ്തംബറില്‍ ആരംഭിക്കുന്ന ടുര്‍ണ്ണമെന്റില്‍ 32 ടീംമുകള്‍ ഉള്‍പ്പെടുന്നു. ഇതിലെ 16 ടീംമുകള്‍ അമേരിക്കന്‍ ലീഗിലും 16 ടീംമുകള്‍ നാഷണല്‍ ലീഗിലുമായി കളിയാരംഭിക്കും. റഗുലര്‍ സീസണില്‍ 17 ഗെയിംമുകള്‍ നടക്കും അതില്‍ ഏറ്റവും കൂടുതല്‍ ഗെയിംമുകള്‍ ജയിക്കുന്ന നാലു ടീംമുകള്‍ ഓരോ ലീഗില്‍ നിന്നും പ്ലേയോഫില്‍ എത്തും അവിടെ ഡിവിഷണല്‍ മത്‌സരങ്ങള്‍ നടക്കും. അവിടെത്തെ വിജയികള്‍ തമ്മില്‍ കോണ്‍ഫ്രന്‍സ് ചാമ്പ്യന്‍ഷിപ്പ് നടക്കും. കോണ്‍ഫ്രന്‍സ് ചാമ്പ്യന്‍ന്മാര്‍ തമ്മില്‍ സൂപ്പര്‍ ബൗള്‍ ചാമ്പ്യഷിപ്പ് അഥവാ വിന്‍സ് ലെബ്രാടി ട്രോഫിക്കായി ഫെബ്രുവരി ആദ്യ ഞായറാഴ്ച ഏറ്റുമുട്ടുന്നു.

59ാംമത് ചാമ്പ്യന്‍ഷിപ്പില്‍ അമേരിയിലെ ഭൂരിപക്ഷം മത്‌സര നിരീക്ഷകരെയും അമ്പരപ്പിച്ചുകൊണ്‍ട് വളരെയേറെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയ നിലവിലെ ചാമ്പ്യനും, മുന്ന് വര്‍ഷം സുപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ കന്‍സസ് സിറ്റി ചീഫിനെയാണ് ഫിലാഡല്‍ഫിയ ഈഗിള്‍സ് പരാജയപ്പെടുത്തിയത്. ഫിലാഡല്‍ഫിയായിലെ രണ്‍ടു മില്യനോളം വരുന്ന നിവാസികളുടെയും ലോകമെമ്പാടുമുള്ള ഈഗിള്‍സിന്റെ ആരാധകരുടയും അഭിലാക്ഷമാണ് പൂവണിഞ്ഞത്. ഫെബ്രുവരി 14-ന് ഫിലാഡല്‍ഫിയായില്‍ നടന്ന വിക്ടറി പരേഡില്‍ ഏകദേശം 1 മില്യ ണിലേറെ ആരാധകര്‍ പങ്കെടുത്തു.

ഈ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട രസകരമായ ചില കണക്കുള്‍:

ലോകമെമ്പാടുമുള്ള 100 മില്യണിലധികം ജനങ്ങള്‍ ഈ മത്‌സരം ടി.വിയിലൂടെയും മറ്റു സോഷ്യല്‍ മീഡിയായിലൂടെയും വീക്ഷിച്ചു. ഒരു ലക്ഷത്തോളം കാണികള്‍ സുപ്പര്‍ ബൗള്‍ കാണാന്‍ ന്യൂഒര്‍ലൈന്‍സിിലെ സൂപ്പര്‍ഡോമില്‍ എത്തിയിരുന്നു. ആവറേജ് ടിക്കറ്റ് നിരക്ക് 8076 ഡോളറായിരുന്നു. ഈ ഗെയിംമിനിടുള്ള 30 സെക്കന്റ് നീളുന്ന ഓരോ ടെലിവിഷന്‍ പരസ്യത്തിനും 8 മില്യണ്‍ ഡോളര്‍ നല്‍കണം. സൂപ്പര്‍ ബൗളുമായി ബന്ധപ്പെട്ട് 1.5 ബില്ല്യണ്‍ ഡോളറിന്റെ വാതുവയ്പ്പുകള്‍ നടന്നിട്ടുണ്‍ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments