സാന്റിയാഗോ: ഇന്ത്യന്‍ നാവിക സേനയുടെ വനിതാ യോദ്ധാക്കള്‍ ചരിത്രം കുറിച്ചു! ലഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന.കെ യും ലഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ.എ യും ഐഎന്‍എസ്‌സി താരണിയുടെ സാഗര പര്യടനത്തിന്റെ മൂന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇവര്‍ ചരിത്രമെഴുതിയത്. അതീവ ദുര്‍ഘടമായ കേപ്പ് ഹോണ്‍ മറികടന്ന ഇരുവരും രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തി.
തെക്കേ അമേരിക്കയുടെ തെക്ക് ഭാഗത്തുള്ള തുറന്ന കടല്‍ മാര്‍ഗ്ഗം സ്ഥിരീകരിച്ച ഇംഗ്ലിഷ് പര്യവേക്ഷകനായ സര്‍ ഫ്രാന്‍സിസ് ഡ്രേക്കിന്റെ പേരില്‍ അറിയപ്പെടുന്ന ഡ്രേക്ക് പാസേജിലൂടെയാണ് ഇവര്‍ യാത്ര ചെയ്തത്. അതിശക്തമായ കാറ്റ്, ഉയരം കൂടിയ തിരമാലകള്‍, പ്രവചനാതീതമായ കാലാവസ്ഥ എന്നിവയ്ക്ക് പേരുകേട്ട അപകടകരമായ ഒരു ജലാശയമാണിത്.