Saturday, February 22, 2025

HomeAmericaഫോമാ ഹൗസിങ് പ്രോജക്ട്: പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയില്‍ ആദ്യ വീടിന്റെ തറക്കല്ലിട്ടു

ഫോമാ ഹൗസിങ് പ്രോജക്ട്: പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയില്‍ ആദ്യ വീടിന്റെ തറക്കല്ലിട്ടു

spot_img
spot_img

ഫോമാ ന്യൂസ് ടീം

കൊച്ചി: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ 2024-’26 ഭരണ സമിതിയുടെ നേതൃത്വത്തില്‍ കേരളത്തിലെ നിര്‍ധനരായ ഭവനരഹിതര്‍ക്ക് നിര്‍മിച്ച് നല്‍കുന്ന ആദ്യ വീടിന്റെ തറക്കല്ലിടല്‍ കര്‍മം 17-ാം തീയതി തിങ്കളാഴ്ച രാവിലെ 9.30-ന് വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ശ്രീകുമാര്‍ നിര്‍വഹിച്ചു.

നിര്‍ധനരും നിരാലംബരുമായവരെ ചേര്‍ത്ത് പിടിക്കുന്നതിനും അവരെ സഹായിക്കുന്നതിനുമായി ഫോമ നടത്തി വരുന്ന വിവധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ഹൗസിങ് പ്രോജക്ട് എന്നും കൂടുതല്‍ വീടുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അര്‍ഹതപ്പെട്ടവര്‍ക്ക് നിര്‍മിച്ച് നല്‍കുമെന്നും ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു.

തറക്കല്ലിടല്‍ ചടങ്ങില്‍ ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യു.ഡി.എഫ് പത്തനംതിട്ട ജില്ല ചെയര്‍മാന്‍ അഡ്വ. വര്‍ഗീസ് മാമ്മന്‍, കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പര്‍ അഡ്വ. റെജി തോമസ്, കല്ലൂപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ്എബി മേക്കരിങ്ങാട്ട്, ഡി.സി.സി സെക്രട്ടറി മാത്യു ചാമത്തില്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജ്ഞാനമണി മോഹനന്‍, കല്ലൂപ്പാറ പഞ്ചായത്ത് മെമ്പര്‍മാരായ സൂസന്‍ തോമസ്, റെജി ചാക്കോ, കോ-ഓര്‍ഡിനേറ്റര്‍ അനില്‍ തോമസ്, രാജന്‍ യോഹന്നാന്‍, സാം മത്തായി, ഡെന്നിസ്, ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഫോമാ ഹൗസിങ് പ്രോജക്ടിന്റെ ഗുണഭോക്താക്കള്‍ക്ക് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ എന്നിവര്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments