വാഷിംഗ്ടൺ അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ലോക രാഷ്ട്രങ്ങൾക്കിടയിൽ നിന്ന് വ്യാപക പ്രതിഷേധം ഉയരുമ്പോൾഅമേരിക്കയിൽ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറ്റ് ഹൗസ് പുറത്തു വിട്ടത്.
വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്ത് വന്നത്. ഡോജ് സംഘത്തലവൻ എലോൺ മസ്കാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനെതിരേ ശക്തമായ വിമർശനവും ഉയർന്നു.
ഇതിനിടെ മുന്നൂറിലധികം അനധികൃത കുടിയേറ്റക്കാരെ പാനമയിലേക്ക് അമേരിക്ക നാടു കടത്തി. മറ്റ് രാജ്യങ്ങൾ സ്വീകരിക്കാത്തവരാണ് ഇവരിൽ ഏറെയും. അഫ്‌ഗാനിസ്ഥാൻ, ഇറാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഇതിൽ ഉൾപ്പെടും. ഒരു ഹോട്ടലിൽ പാർപ്പിച്ച ഇവരുടെ പാസ്പോർട്ട്, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. സ്വന്തം രാജ്യങ്ങൾ സ്വീകരിച്ചില്ലെങ്കിൽ, ഇവരെ ഒ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റും പാനമ കനാൽ ഏറ്റെടുക്കുമെന്ന സമ്മർദ്ദം ചെലുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയിലേക്ക് ആയിരക്കണക്കിനാളുകൾ ഇക്കൊല്ലം തിരിച്ചെത്താൻ സാധ്യതയുണ്ടെന്നും ഓരോ മാസവും നാലഞ്ച് വിമാനങ്ങൾ പ്രതീക്ഷിക്കണമെന്നുമാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്. കോസ്റ്റോറിക്കയിൽ ഇറങ്ങുന്നവരിൽ ഇന്ത്യക്കാരുണ്ടെങ്കിൽ അവർക്ക് മടങ്ങി വരാമെന്ന സൂചനയും നല്കി.