വാഷിങ്ടൺ: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനിലെ (എഫ്.എ.എ) നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടാൻ തുടങ്ങി ട്രംപ് ഭരണകൂടം. വാഷിങ്ടൺ ഡി.സിയിലെ വിമാനാപകടത്തിന് രണ്ടാഴ്ചക്ക് ശേഷമാണ് ട്രംപിന്റെ നടപടി. ഇ-മെയിൽ വഴി വെള്ളിയാഴ്ച വൈകിയാണ് പിരിച്ചുവിട്ടത് അറിയിച്ചതെന്ന് ജീവനക്കാർ പറഞ്ഞു. റഡാർ, ലാൻഡിങ്, നാവിഗേഷൻ മേഖലകളിൽ പ്രവർത്തിച്ചിരുന്നവരെയാണ് പുറത്താക്കിയത്. ജനുവരി 29ന് യു.എസ് സൈനിക ഹെലികോപ്ടറും അമേരിക്കൻ എയർലൈൻസ് വിമാനവും കൂട്ടിയിടിച്ച് നദിയിൽ വീണ് 67 പേരാണ് മരിച്ചത്.