ഫ്ളോറിഡ : ചികിത്സയ്ക്കായി എത്തിയ രോഗിയിൽ നിന്നും പാംവെസ്റ്റ് ആശുപത്രിയിലെ മലയാളി വനിതാ നഴ്സിന് മർദനമേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആശു പത്രിയുടെ മൂന്നാം നിലയിലെ രോഗികളുടെ മുറിയിലെത്തിയ നഴ്‌സിനെയാണ് പ്രതി ആക്രമിച്ചത്. പരിക്കേറ്റ നഴ്സറനെ വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് മെഡിക്കൽ സെന്റർ ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
33 വയസുകാരനായപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.സ്റ്റീഫൻ സ്‌കാൻ്റ്റിൽബറി എന്ന ആളാണ് മലയാളി നഴ്സിനെ മർദിച്ചത് വശശ്രമക്കുറ്റം ഉൾപ്പെടെ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.